ഇന്ധന വില കുറയും; നികുതി പിന്‍വലിക്കില്ലെന്ന് മന്ത്രി
അഹമ്മദാബാദ്: അമേരിക്കയില്‍ ഇര്‍മ ചുഴലിക്കൊടുങ്കാറ്റിനെതുടര്ന്ന് വര്‍ധിച്ച ഇന്ധന വില പതുക്കെ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ഉപഭോക്താക്കള്‍ക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയില്‍ ചുഴലിക്കൊടുങ്കാറ്റുണ്ടായതിനെ തുടര്‍ന്ന് എണ്ണ സംസ്കരണത്തില്‍ കുറവുവരുത്തിയതാണ് വിലക്കയറ്റത്തിന് കാരണമായത്.
ഇത് സാധാരണ നിലയിലേക്ക് എത്തുകയും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കുറവുവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ കാര്യമായ രീതിയില്‍ എണ്ണവില കുറയും.
അതേസമയം ഇന്ധന വിലയില്‍ കുറവുണ്ടായാലും നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന് മന്ത്രി അറിയിച്ചു.
രാജ്യത്തിന്റെ പശ്ചാത്തല സൗകര്യവികസനത്തിനായി പണം ആവശ്യമാണ്. അതുകൊണ്ട് കേന്ദ്രം ചുമത്തുന്ന നികുതിയില്‍ കുറവുവരുത്താന്‍ തയാറല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവര്ക്കും നല്ല റോഡുകളും നല്ല കുടിവെള്ളവും കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും വേണം. ഇതിനെല്ലാം പണം ആവശ്യമാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ഇതിന് പണം കണ്ടെത്തേണ്ടതുണ്ട്.
എല്ലാവര്ക്കും അറിയാം ഇതിനുള്ള വരുമാനം ലഭിക്കുന്നത് നികുതിയില്‍ നിന്നാണെന്ന്. അതേസമയം പെട്രോളിയം ഉല്പന്നങ്ങള് ജി.എസ്.ടി പരിധിയിലേക്ക് കൊണ്ടുവന്നേക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."