വിമാനത്താവളത്തില്‍ യാത്രക്കാരനെ കുടുക്കിയ സ്ത്രീയെ അറസ്റ്റു ചെയ്തു
മംഗളൂരു: വിമാനത്താവളത്തില്‍ യാത്രക്കാരനെ കുടുക്കിയ പവര്‍ ബാങ്ക് സംഭവത്തില്‍ ഒരു സ്ത്രീയെ പൊലിസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സ്വദേശിനിയായ പാര്‍വതി ഭായ് (50) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മംഗളൂരു വിമാനത്താവളം വഴി ദുബൈയിലേക്ക് പോകാനെത്തിയ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ കസ്റ്റംസ് അധികൃതരുടെ പരിശോധനക്കിടെയാണ് പവര്‍ ബാങ്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ചു കുടുങ്ങിയത്.
ഇതേ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ്,പൊലിസ് എന്നിവര്‍ വിമാനത്താവളത്തില്‍ പരിശോധനക്ക് എത്തിയതോടെ ബോംബുമായി ഭീകരവാദി പിടിയിലെന്ന തരത്തില്‍ ചാനലുകളിലും മറ്റും വാര്‍ത്തയും വന്നിരുന്നു. ഇതേ തുടര്‍ന്ന് വിശദമായ പരിശോധനയും ചോദ്യം ചെയ്യലും നടക്കുന്നിതിനിടെ ഇയാള്‍ക്ക് പോകേണ്ട വിമാനം ദുബൈയിലേക്ക് പോകുകയും തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ അധികൃതര്‍ യാത്രക്കാരനെ കയറ്റി അയക്കുകയുമായിരുന്നു.
യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പവര്‍ ബാങ്ക് വിശദമായി പരിശോധന നടത്തിയ പൊലിസ് ഇത് വ്യാജ പവര്‍ ബാങ്ക് ആണെന്ന് കണ്ടെത്തുകയും ഇത് യുവാവിന് വില്‍പന നടത്തിയ സ്ത്രീയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
ഇവരെ പൊലിസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തി വരികയാണ്. അതിനിടെ യാത്രക്കാരന്റെ കൈയ്യില്‍ നിന്നും കണ്ടെടുത്തത് ബോംബല്ലെന്നും പവര്‍ ബാങ്കാണെന്നും വിശദീകരിച്ചു വിമാനത്താവള ഡയരക്ടര്‍ വിശദീകരണം നല്‍കിയതോടെയാണ് വിമാനത്താവളത്തില്‍ ബോംബ് ഭീതി ഒഴിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."