സ്ത്രീപീഡനം:രാജസ്ഥാനിലെ ആള്‍ദൈവം ഫലാഹരിയെ റിമാന്‍ഡ് ചെയ്തു
ജയ്പൂര്‍: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനു പിന്നാലെ രാജസ്ഥാനിലും ഒരു ആള്‍ദൈവം അറസ്റ്റിലായി. ഫലാഹരി മഹാരാജ് എന്ന ബാബയെയാണ് യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ 15 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
70കാരനായ മഹാരാജിനെതിരേ നിയമ വിദ്യാര്‍ഥിനിയാണ് പരാതി നല്‍കിയത്. രാജസ്ഥാനിലെ ആള്‍വാറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സ്വാമി കുശലേന്ദ്ര പ്രപന്നചാരി ഫലാഹരി മഹാരാജിനെ അവിടെവച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പൊലിസ് അറിയിച്ചു. ഛത്തിസ്ഗഡിലെ ബിലാസ്പൂര്‍ സ്വദേശിനിയായ 21കാരിയാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. ഈ മാസം ആദ്യത്തിലാണ് തന്നെ ഇയാള്‍ പീഡിപ്പിച്ചതെന്നാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്.
ആള്‍വാറിലെ മധുസൂദന്‍ ആശ്രമത്തില്‍ വച്ചാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. യുവതിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. ജയ്പൂരില്‍ നിയമവിദ്യാര്‍ഥിയായ യുവതി, നേരത്തെ ഫലാഹരിയുടെ അനുയായിയായിരുന്നു.
ഇദ്ദേഹത്തിന്റെ ശുപാര്‍ശപ്രകാരം യുവതിക്ക് മുതിര്‍ന്ന അഭിഭാഷകനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു. 3000 രൂപ പ്രതിമാസം സ്റ്റൈപ്പന്റ് ഇനത്തില്‍ ലഭിക്കുകയും ചെയ്തിരുന്നു.
ഈ പണം ആശ്രമത്തിന് നല്കാന് യുവതിയുടെ മാതാപിതാക്കള്‍ അറിയിച്ചിരുന്നതായും പൊലിസ് പറഞ്ഞു.
ഇതേ തുടര്‍ന്ന് യുവതി ആശ്രമത്തിലെത്തി. രക്ഷാ ബന്ധന് ദിനത്തിലായതുകൊണ്ട് അന്ന് ആശ്രമത്തില്‍ നില്ക്കാന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഇവിടെ താമസിച്ച അന്ന് രാത്രിയാണ് ഫലാഹരി യുവതിയെ പീഡിപ്പിച്ചത്. യുവതി ഇപ്പോള്‍ വനിതാ പൊലിസിന്റെ സംരക്ഷണയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."