സിറിയയിലെ സാമൂഹിക പ്രവര്‍ത്തകയും മകളും കൊല്ലപ്പെട്ട നിലയില്‍
ഇസ്താംബൂള്‍: സിറിയയിലെ പ്രമുഖ പ്രതിപക്ഷ പ്രവര്‍ത്തകയും മകളും തുര്‍ക്കിയില്‍ കൊല്ലപ്പെട്ട നിലയില്‍. 60കാരിയായ ഉറൂബ ബറകാത്തിനെയും മകളും മാധ്യമപ്രവര്‍ത്തകയുമായ ഹല്ല(22)യുമാണ് ഇസ്താംബൂളില്‍ ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പുതപ്പു കൊണ്ട് മൂടിയ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍. മൃതദേഹത്തിന്റെ നാറ്റം പുറത്തെത്താതിരിക്കാന്‍ പുതപ്പില്‍ സോപ്പുപൊടി തേക്കുകയും ചെയ്തിരുന്നു. നകൊല്ലപ്പെട്ടിട്ടു നാലു ദിവസമായതായാണ് അന്വേഷണത്തില്‍ വ്യക്തമായത്.
ഉറൂബ ബറകാത്ത് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ശക്തയായ വിമര്‍ശകയായിരുന്നു. സിറിയന്‍ പ്രതിപക്ഷ കക്ഷിയായ സിറിയന്‍ നാഷനല്‍ കൊളീഷന്‍ അംഗമാണ്. ജയിലുകള്‍ക്കകത്ത് തടവുകാരെ ക്രൂരമായി പീഡിപ്പിക്കുന്നതിനെതിരേ അവര്‍ ശക്തമായി എഴുതിവന്നിരുന്നു.
തുര്‍ക്കിയിലെ സിറിയന്‍ സമൂഹത്തിലെ ശക്തമായ സാന്നിധ്യവുമായിരുന്നു ബറകാത്ത്. രാജ്യത്തെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സാമ്പത്തികമായും അവര്‍ സഹായങ്ങള്‍ നല്‍കിയിരുന്നു. 1980 മുതല്‍ ബ്രിട്ടന്‍, യു.എസ്, സഊദി അറേബ്യ, യു.എ.ഇ, തുര്‍ക്കി എന്നിവിടങ്ങളിലായി വിദേശവാസം തുടരുകയാണ്.സിറിയന്‍ പ്രതിപക്ഷ നേതാവ് ഗസ്സാന്‍ അബൂദിന്റെ നേതൃത്വത്തില്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓറിയന്റ് ന്യൂസില്‍ സഹപത്രാധിപയാണ് ഹല്ല ബറകാത്. തുര്‍ക്കിയിലെ ടി.ആര്‍.ടി വേള്‍ഡ് സര്‍വിസില്‍ നേരത്തെ റിപ്പോര്‍ട്ടറായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."