സമസ്ത ബഹ്‌റൈന്‍ മദ്‌റസ ദശവാര്‍ഷികാഘോഷം
മനാമ: സമസ്ത ബഹ്‌റൈന്‍ കമ്മിറ്റിയുടെ കീഴില്‍ ഗുദൈബിയയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഹുദ തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശവാര്‍ഷികാഘോഷം സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രമുഖ വാഗ്മിയും സമസ്ത തിരുവനന്തപുരം ജില്ലാ ജന.സെക്രട്ടറിയുമായ എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴിന്റെ ദ്വിദിന മതപ്രഭാഷണ പരമ്പരയോടെയാണു വാര്‍ഷികാഘോഷ പരിപാടികള്‍ ആരംഭിക്കുന്നത്. നാളെ രാത്രി എട്ടിന് മനാമ പാകിസ്താന്‍ ക്ലബില്‍ നടക്കുന്ന പ്രഭാഷണ ചടങ്ങ് 8.30ന് ആരംഭിക്കും. ഇതോടൊപ്പം 27ന് മുഹറഖ് സയാനി ഹാളിലും ബാഖവിയുടെ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്.
ദശവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, മാനവ സൗഹാര്‍ദ സമ്മേളനം, മെഗാ മെഡിക്കല്‍ ക്യാംപ്, നിര്‍ധനരായ പ്രവാസികള്‍ക്കു സൗജന്യ ഉംറ, നബിദിന കാംപയിന്‍, പേഴ്‌സനാലിറ്റി ഡെവലപ്പ്‌മെന്റ് ആന്‍ഡ് മോട്ടിവേഷന്‍ ക്യാംപ്, മജ്‌ലിസുന്നൂര്‍ വാര്‍ഷികം, വിദ്യാര്‍ഥി ഫെസ്റ്റ്, സ്റ്റഡി കം റീഫ്രഷ്‌മെന്റ് ടൂര്‍, കുടുംബ സംഗമം, രക്തദാന ക്യാംപ്, ആത്മീയ മജ്‌ലിസും ദുആ സമ്മേളനവും, ആദര്‍ശ സമ്മേളനം, സമാപന മഹാ സമ്മേളനം എന്നിവയും നടക്കും. പരിപാടികളുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിക്കും.
ബഹ്‌റൈനിലെ ഗുദൈബിയാ മദ്‌റസാ ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ അബ്ദുറസാഖ് നദ്‌വി കണ്ണൂര്‍, ഹാഷിം കിങ് കറക്ക്, അബ്ദുറഹ്മാന്‍ മാട്ടൂല്‍ (കണ്‍വീനര്‍), ഫിറോസ് അറഫ (പ്രോഗ്രാം കോഡിനേറ്റര്‍), അശ്‌റഫ് കാട്ടില്‍പീടിക, ഹാരിസ് പഴയങ്ങാടി, ശിഹാബ് അറഫ, നൂറുദ്ദീന്‍ മുണ്ടേരി, ഇസ്മാഈല്‍ പറമ്പത്ത്, അന്‍വര്‍ സാദത്ത്, മുസ്ഥഫ മാരായമംഗലം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."