അമ്പതു രൂപയില്‍ താഴെ പെട്രോളും ഡീസലും വില്‍ക്കാന്‍ കഴിയും: സുരേന്ദ്രന്‍
തിരുവനന്തപുരം: അന്‍പതു രൂപയില്‍ താഴെ ഇന്ത്യാഗവണ്മെന്റിനു പെട്രോളും ഡീസലും വില്‍ക്കാന്‍ കഴിയുമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുകയോ അല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി. എസ്. ടി യുടെ പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കുകയോ വേണം. കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കില്‍ എന്നേ കേരളത്തിന്റെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നുവെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഏതാനും മാസങ്ങളായി സുഡാപ്പികളും കമ്മികളും കൊമ്മികളും അവരെ പിന്തുണക്കുന്ന ചില മാധ്യമ ശിഖണ്ഡികളും പെട്രോളിയം വിലയെ സംബന്ധിച്ച് ഒരുപാട് പ്രചാരവേല നടത്തുന്നുണ്ട്. ഇതുവരെ മറുപടി പറയാതിരുന്നത് ഇത്തരം അപവാദപ്രചാരണങ്ങളെ അവഗണിക്കുന്നതാണ് നല്ലത് എന്ന് കരുതിയാണ്. എന്നാൽ എൻറെ ഏതു പോസ്ടിനും താഴെ വന്ന് ഇതു തന്നെ ചോദിക്കുന്ന ഇത്തരക്കാരുടെ ഉദ്ദേശം അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ അൻപതു രൂപയിൽ താഴെ ഇന്ത്യാഗവണ്മെൻറിനു പെട്രോളും ഡീസലും വിൽക്കാൻ കഴിയും. ഒന്നുകിൽ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുക അല്ലെങ്കിൽ പെട്രോളിയം ഉൽപ്പന്നങ്ങളെ ജി. എസ്. ടി യുടെ പരിധിയിൽ കൊണ്ടുവരാൻ അനുവദിക്കുക. 2010 ൽ കോൺഗ്രസ്സ് സർക്കാരാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഒരിക്കൽപോലും മോദി സർക്കാർ കേന്ദ്രനികുതി കൂട്ടിയിട്ടുമില്ല. കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കിൽ എന്നേ പൂട്ടിപ്പോകുമായിരുന്നു കേരളത്തിൻറെ ഖജനാവ്. കാൽക്കാശിനു കൊള്ളാത്തവരുടെ ഗീർവാണം ആരു ചെവിക്കൊള്ളാൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."