ഇന്ത്യ ഭീകരതയുടെ മാതാവ്- മറുവിമര്‍ശനവുമായി പാകിസ്താന്‍ യു.എന്‍ അസംബ്ലിയില്‍
യു.എന്‍: ഇന്ത്യ ദക്ഷിണേഷ്യയിലെ ഭീകരതയുടെ മാതാവാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍. പാകിസ്താന്‍ ഭീകരതയുടെ ഫാക്ടറിയാണെന്ന സുഷമ സ്വരാജിന്റെ വിമര്‍ശത്തിനുള്ള മറുപടിയായണ് പപരാമര്‍ശം. യു.എന്നിലെ പാക് അമ്പാസസര്‍ മലീഹ ലോധിയുടേതാണ് പരാമര്‍ശം. പാകിസ്താന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യയാണെന്ന് അവര്‍ ആരോപിച്ചു.
ഇരുരാജ്യങ്ങളും തമന്മിലുള്ള അപകടകരമായ അവസ്ഥ മാറണമെന്ന് അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രകോപനപരമായ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവര്‍ ഇന്ത്യയോട് ആവശ്യ്‌പ്പെടണം. അതിര്‍ത്തിയില്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഇന്ത്യ അവസാനിപ്പിക്കണം. പാകിസ്താനെതതിരെ തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യ അവസാനിപ്പിക്കണം- അവര്‍ പറഞ്ഞു.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ നേതാക്കളുടെ കൈകളില്‍ മുസ്‌ലിംകളുടെ രക്തക്കറയുണ്ടെന്നും അവര്‍ ആരോപിച്ചു. പ്രസംഗത്തിനിടെ കശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ യുവതിയുടെ ചിത്രം മലീഹ ലോധി ഉയര്‍ത്തി കാണിക്കുകയും ചെയ്തു. കശ്മീരിലെ ഇന്ത്യയുടെ അതിക്രമങ്ങല്‍ അന്വേഷിക്കണമെന്നും ലോധി ആവശ്യപ്പെട്ടു.
ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ഏറ്റവും വലിയ കാപട്യത്തിന്റെ ഉടമകള്‍ കൂടിയാണ്്. ഫാഷിസ്റ്റ് ചിന്താഗതിക്കാരാണ് അതിനെ ഭരിക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ വധത്തില്‍ കുറ്റം ചുമത്തപ്പെട്ട സംഘടനയുടെ ഭാഗമാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഗാന്ധി ഘാതകരാണ് ഇന്ത്യയിലെ ഭരണകര്‍ത്താക്കളെന്നും മലീഹ ലോധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."