HOME
DETAILS

സഊദിയില്‍ മതകാര്യ വകുപ്പ് പ്രത്യേകമായി വേണ്ടെന്നു അഭിപ്രായം; ഇസ്‌ലാമിക മന്ത്രാലയത്തില്‍ ലയിപ്പിക്കും

  
backup
September 24 2017 | 09:09 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa

റിയാദ്: സഊദിയില്‍ മതകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'മതകാര്യ വകുപ്പ്' പ്രത്യേകമായി വേണ്ടെന്ന ആവശ്യവുമായി ശൂറ കൗണ്‍സില്‍ രംഗത്ത്. ഈ വകുപ്പിനെ ഇസ്‌ലാമിക കാര്യ വകുപ്പില്‍ ലയിപ്പിക്കാനാണ് നീക്കം. സഊദി ശൂറ കൗണ്‍സില്‍ ഇക്കാര്യം നാളെ ചര്‍ച്ചക്കിടും. ചര്‍ച്ചയില്‍ വോട്ടിനിടുന്നത്തോടെ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ സഊദി മന്ത്രി സഭയുടെ അനുമതി ലഭിക്കുന്നതോടെ മതകാര്യ വകുപ്പെന്ന പ്രത്യേക വകുപ്പ് സഊദിയില്‍ ഇല്ലാതാകും.

'നന്മ കല്പിക്കുക, തിന്മ വിരോധിക്കുക' എന്ന തലക്കെട്ടിലാണ് രാജ്യത്തെ മതകാര്യ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഇസ്‌ലാമിക കാര്യ വകുപ്പ് തന്നെ പ്രവര്‍ത്തിക്കുന്നത് ഇത്തരം കാര്യങ്ങള്‍ ലക്ഷ്യം വെച്ചാണെന്നും ഇതിനാല്‍ മതകാര്യ വകുപ്പ് സ്വതന്ത്രമായി ഇങ്ങിനെ പ്രവര്‍ത്തിക്കേണ്ടതില്ലെന്നുമാണ് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. മാത്രമല്ല, പ്രവാചക ചര്യയിലോ ഇസ്‌ലാമിക ചരിത്രത്തിലോ നന്മ കല്പിക്കാനും തിന്മ വിരോധിക്കാനുമായി പ്രത്യേക വകുപ്പ് പ്രവര്‍ത്തിച്ചിരുന്നതായി കാണാനാകില്ല. രാജ്യ സുരക്ഷ നില നിര്‍ത്തേണ്ടത് സുരക്ഷാ സേനയുടെ ചുമതലയില്‍ പെട്ടതാണ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരം നീക്കവുമായി ശൂറ കൗണ്‍സില്‍ രംഗത്തെത്തിയത്.

മതകാര്യ വകുപ്പിന്റെ ജോലി ഇസ്ലാമിക ബോധവത്കരണവും പ്രബോധന, പ്രചാരണ പ്രവര്‍ത്തനുമായിരിക്കും.ഇതാവട്ടെ ഇസ്ലാമിക കാര്യ മന്ത്രാലയ പരിധിയില്‍ വരുന്നതാണ് എന്നതിനാലും മതകാര്യ വകുപ്പിനെ ഇസ്ലാമികകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാന്‍ കാരണമായി ഉയര്‍ത്തിക്കാട്ടുണ്ടുണ്ട്.

നാളെ നടക്കുന്ന ശൂറയുടെ 52ാമത് സാധാരണ യോഗത്തില്‍ ഇത് ചര്‍ച്ചക്കെടുക്കും. ശൂറയിലെ ഇസ്ലാമിക കാര്യ ഉപസമിതിയാണ് വിഷയം അവതരിപ്പിക്കുക. ചര്‍ച്ചക്കൊടുവില്‍ വോട്ടിങ്ങിനിട്ടാണ് ഇതില്‍ ഭൂരിപക്ഷ അഭിപ്രായം സ്വരൂപിക്കുക. ലയന കാര്യങ്ങളിലും വോട്ടിങ് നടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  12 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  12 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  13 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  13 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  13 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  13 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  13 days ago