HOME
DETAILS

വിദ്യാര്‍ഥി ലോഡ്ജ് മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

  
backup
September 24 2017 | 16:09 PM

students-dead-in-lodge-room

കോഴിക്കോട്: വിദ്യാര്‍ഥി നഗരത്തിലെ ലോഡ്ജ് മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാജഹാന്റെ മകനും മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നടുവട്ടം കണ്ണന്‍തൊടി സ്വദേശി ആഷിഖ്, തന്‍വീര്‍ എന്നിവരെയും ഇവരുടെ സുഹൃത്തെന്നുപറയുന്ന യുവതിയെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ചില സൂചനകളുള്ളതായി പൊലിസ് പറഞ്ഞു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ ഒരുസംഘം ആളുകള്‍ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. മലയാള മനോരമ ലേഖകന്‍ ദിലീപ് ദേവസ്യക്കാണ് മര്‍ദനമേറ്റത്. ദിലീപിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിസവം രാത്രി 11.25 നാണ് മീഞ്ചന്ത മിനി ബൈപാസ് റോഡിലെ മിംസ് ആശുപത്രിക്കു മുന്നിലുള്ള ലോഡ്ജില്‍ ആഷിഖും തന്‍വീറും മുറിയെടുക്കാനെത്തിയത്. ആശുപത്രിയില്‍ ഒരാളുണ്ടെന്നും അവിടെനില്‍ക്കാന്‍ കഴിയാത്തതിനാലാണു മുറിയെടുക്കുന്നതെന്നും ഇവര്‍ ലോഡ്ജിലെ റിസപ്ഷനിസ്റ്റിനോട് പറഞ്ഞു. ആശുപത്രിയിലെ പാസ് കാണിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ആധാര്‍ കാണിക്കുകയും തുടര്‍ന്നു മുറി നല്‍കുകയും ചെയ്യുകയായിരുന്നുവെന്ന് ലോഡ്ജ് നടത്തിപ്പുകാര്‍ പറഞ്ഞു. ആഷിഖിന്റെ പേരിലാണ് മുറിയെടുത്തത്. ഫോണ്‍ നമ്പറും ലഡ്ജറില്‍ രേഖപ്പെടുത്തിരുന്നു. പിന്നീട് ഇവര്‍ വിളിച്ചതിനെ തുടര്‍ന്നാണ് ഷാഹില്‍ ഇവിടെയെത്തിയതെന്നാണു പൊലിസ് സംശയിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിന് പോകുകയാണെന്ന് പറഞ്ഞാണ് ഷാഹില്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്.

ലോഡ്ജില്‍ എത്തിയതിനുശേഷം ഷാഹിലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. ഷാഹിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന യുവതിയെ ഒരു സംഘം തടഞ്ഞു വ യ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം മറ്റുള്ളവരോട് ചോദിക്കുന്നതിനിടെയാണ് പത്തോ ളം പേരടങ്ങുന്ന സംഘം മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ ആണെന്നു പറഞ്ഞപ്പോള്‍ നാഭിക്കു ചവിട്ടുകയും മൂക്കില്‍ ശക്തിയായി ഇടിക്കുകയും നിലത്തിട്ടു ചവിട്ടുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago