'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോ രണ്ടാംഭാഗം
തിരുവനന്തപുരം: ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാംഭാഗം നവംബറില്‍ തുടങ്ങും.
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ആണ് വിക്ടേഴ്സ് ചാനലിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യുന്ന പരിപാടി വിദ്യാഭ്യാസവകുപ്പിനു വേണ്ടി സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്കും ഷോയില്‍ പങ്കെടുക്കാം. പ്രാഥമിക പരിശോധനക്കുശേഷം 150 സ്കൂളുകള്‍ ഒന്നാം റൗണ്ടില്‍ മാറ്റുരയ്ക്കും. അപേക്ഷയോടൊപ്പം സ്കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ച അഞ്ചുമിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വിഡിയോ അല്ലെങ്കില്‍ 20 സ്ലൈഡില്‍ കവിയാത്ത പ്രസന്റേഷനോ സമര്‍പ്പിക്കണം. സ്കൂളുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും അപേക്ഷാഫോമും ഇന്നു മുതല്‍ ംംം.സശലേ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് 'കൈറ്റ്' വൈസ് ചെയര്മാന് കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
റിയാലിറ്റി ഷോയില്‍ ഒന്നാംസ്ഥാനം കിട്ടുന്ന സ്കൂളിന് 15 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സമ്മാനക്കാര്‍ക്ക് യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്നിങ്ങനെ ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകള്‍ക്ക് 1.5 ലക്ഷം രൂപ വീതം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."