HOME
DETAILS
MAL
തുടര്‍ച്ചയായി നാലുദിവസം ബാങ്ക് അവധി
backup
September 24 2017 | 22:09 PM
തിരുവനന്തപുരം: തുടര്‍ച്ചയായി നാലുദിവസം ബാങ്ക് അവധി വരുന്നു. മഹാനവമി, വിജയദശമി പ്രമാണിച്ച് ഈ മാസം 29, 30 തിയതികളില്‍ ബാങ്ക് അവധിയാണ്. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയാണ്. പിറ്റേന്ന് ഗാന്ധിജയന്തിയും.
ഈ മാസം 28ന് അടയ്ക്കുന്ന ബാങ്കുകള്‍ ഒക്ടോബര്‍ മൂന്നിനാണ് തുറക്കുക. തുടര്‍ച്ചയായ അവധികള്‍ കറന്‍സി ക്ഷാമത്തിന് ഇടയാക്കിയേക്കും.
എ.ടി.എമ്മുകളില്‍ ആവശ്യത്തിനു പണം നിറയ്ക്കുമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മുന്‍കരുതലായി ആളുകള്‍ കൂടുതല്‍ പണം പിന്‍വലിക്കാനിടയായാല്‍ എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം താളംതെറ്റിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."