HOME
DETAILS
MAL
വളര്‍ച്ചയെത്താതെ പിറന്ന കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക്
backup
September 24 2017 | 22:09 PM
മുംബൈ: 22 ആഴ്ചകള്‍ മാത്രം വളര്‍ച്ചയില്‍ പിറന്ന കുഞ്ഞ് പൂര്ണആരോഗ്യവാനായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍. കഴിഞ്ഞ മെയ് മാസത്തിലാണ് വളര്‍ച്ചയെത്താതെ മുംബൈ സൂര്യ ആശുപത്രിയില്‍ നിര്‍വാണ എന്ന് പേരിട്ട കുഞ്ഞ് ജനിച്ചത്.
കുഞ്ഞ് ജീവിതത്തിലേക്ക് വരാന്‍ സാധ്യത കുറവാണെന്നായിരുന്നു ഡോക്ടര്‍മാര്‍ പോലും വിലയിരുത്തിയിരുന്നതെങ്കിലും എല്ലാവരേയും ഞെട്ടിച്ചാണ് കുട്ടി പൂര്‍ണആരോഗ്യത്തോടെ വളരുന്നത്. ഇന്ത്യയില്‍ പൂര്‍ണ വളര്‍ച്ചയെത്താതെ ജനിച്ച ആദ്യത്തെ കുഞ്ഞാണിത്. 32 സെ.മീറ്റര്‍ നീളവും 610 ഗ്രാം തൂക്കവുമുള്ള കുഞ്ഞ് ജീവിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."