എന്താണ് ബേണര് ഫോണും സിം ബോക്സും
ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഫോണുകളാണ് 'ബേണര് ഫോണു'കള്‍. ആവശ്യം കഴിയുമ്പോള്‍ ഇത്തരം ഫോണുകള്‍ നശിപ്പിച്ചു കളയാറാണ് പതിവ്.
അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ബേണര് ഫോണുകളിലൂടെയുള്ള വിളികളെ പിന്തുടരാനാകില്ല. അതേസമയം, വിളിക്കുന്നയാളുടെ നമ്പറും മറ്റു വിശദാംശങ്ങളും രഹസ്യമാക്കി വയ്ക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് 'സിം ബോക്സ്' എന്ന് അറിയപ്പെടുന്നത്.ഇന്റര്‍നെറ്റ് സംവിധാനം വഴി ഫോണ്‍ കോളുകള്‍ നടത്താന്‍ സഹായിക്കുന്ന വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോളിലൂടെയുള്ള (വി.ഒ.ഐ.പി) വിളികള്‍ പിന്തുടരാന് ബുദ്ധിമുട്ടായതിനാല്‍ ഇത്തരം മാര്‍ഗങ്ങളാകാം കസ്കറിനെപ്പോലുള്ളവര് ഉപയോഗിക്കുന്നതെന്ന് പൊലിസ് പറയുന്നു.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഫോണ്‍ വിളികള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം പരിഷ്കരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."