ജയയുടെ മരണത്തില്‍ ദുരൂഹത; സി.ബി.ഐ അന്വേഷണം വേണം:സ്റ്റാലിന്‍
ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍.
ജയയുടെ മരണത്തെക്കുറിച്ച് ഇപ്പോഴും വെളിപ്പെടാത്ത ചില രഹസ്യങ്ങളുണ്ട്. ഈ രഹസ്യത്തെക്കുറിച്ചാണ് കഴിഞ്ഞ ദിവസം അണ്ണാ ഡി.എം.കെ നേതാവും വനം മന്ത്രിയുമായ ദിണ്ഡിഗല്‍ ശ്രീനിവാസന്‍ പറഞ്ഞതെന്നും സ്റ്റാലിന്‍ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ അടിയന്തരമായി സി.ബി.ഐ അന്വേഷണം നടത്താന്‍ നടപടിയുണ്ടാകണം. തമിഴ്‌നാട് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ ജയലളിത ഒപ്പുവച്ചതിലും ദുരൂഹതയുണ്ട്. വിരലടയാളമാണ് അപേക്ഷയില്‍ ജയ വച്ചിരുന്നത്. തഞ്ചാവൂര്‍, തിരുപരാണ്‍കുണ്ട്‌റം, അരുവാകുറിച്ചി എന്നീ മണ്ഡലങ്ങളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ജയ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രവും ചികിത്സ സംബന്ധിച്ച വിവരങ്ങളും ജനങ്ങള്‍ക്കുവേണ്ടി പുറത്തുവിടണമെന്ന് കരുണാനിധി ആവശ്യപ്പെട്ടതിനെ അണ്ണാ ഡി.എം.കെ വിമര്‍ശിച്ചിരുന്നതായും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."