ഖത്തര്‍ നിലപാടുകള്‍ മേഖലയുടെ സുരക്ഷയ്ക്കു ഭീഷണി: സഊദി
റിയാദ്: ഭീകരതക്കു പിന്തുണ നല്‍കുന്ന ഖത്തര്‍ നിലപാട് മേഖലയുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സഊദി അറേബ്യ. സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറാണ് ഖത്തറുമായുള്ള സമീപനത്തില്‍ യു.എന്‍ ജനറല്‍ നിലപാട് വ്യക്തമാക്കിയത്. മേഖലയുടെ സുരക്ഷയ്ക്കു ഭീഷണിയായ ഖത്തര്‍ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി ശക്തമായാണ് അദ്ദേഹം ഖത്തറിനെതിരേ ആഞ്ഞടിച്ചത്.
റിയാദ് കരാര്‍ പാലിക്കാന്‍ ഖത്തറിനോട് ലോകരാഷ്ട്രങ്ങള്‍ ശക്തമായി ആവശ്യപ്പെടണം. ഭീകരവിരുദ്ധ പോരാട്ടത്തില്‍ അന്താരാഷ്ട്ര നിയമങ്ങളും തത്ത്വങ്ങളും പാലിക്കാന്‍ ഖത്തര്‍ തയാറാകണം. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് സഊദിയടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിനെ ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യമന്‍ സംഘര്‍ഷം സൈനിക നടപടിയിലൂടെ മാത്രം പരിഹരിക്കാന്‍ കഴിയില്ല. യമനില്‍ സൈനികനീക്കം സഊദിയുടെ മാത്രം തീരുമാനമായിരുന്നില്ല.
രാജ്യസുരക്ഷ ഭീഷണിയായ അവസരത്തില്‍ സുരക്ഷയും ഭദ്രതയും സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായാണു സൈനികനടപടി തീരുമാനിച്ചത്. ഇറാന്‍ കൂടി വിമതവിഭാഗങ്ങള്‍ക്കു സഹായം ചെയ്തപ്പോള്‍ നിയമാനുസൃത ഭരണകൂടം നിലനിര്‍ത്താന്‍ വേണ്ടണ്ടി യു.എന്‍ ചാര്‍ട്ടര്‍ പ്രകാരമാണു സൈനികനടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
റോഹിംഗ്യന്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്നതില്‍ സഊദിയുടെ ആശങ്കയും അദ്ദേഹം അസംബ്ലിയില്‍ രേഖപ്പെടുത്തി. റോഹിംഗ്യകള്‍ക്കുള്ള സഹായം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിക്കിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."