ഉ.കൊറിയന്‍ സൈനിക മേഖലയിലൂടെ ബോംബര്‍ വിമാനങ്ങള്‍ പറത്തി യു.എസ്
ന്യൂയോര്‍ക്ക്: ഉത്തര കൊറിയന്‍ സൈനിക മേഖലയില്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്. ഉ.കൊറിയയുടെ കിഴക്കന്‍ തീരത്തിലൂടെ ശനിയാഴ്ചയാണു വിമാനങ്ങള്‍ പറത്തിയത്. ആദ്യമായാണ് ഉ.കൊറിയയുടെ സൈനിക അതിര്‍ത്തിയിലൂടെ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ പറക്കുന്നത്. ഉ.കൊറിയക്കെതിരേ ട്രംപിന് സൈനിക മാര്‍ഗവുമുണ്ടെന്ന് അറിയിക്കുകയാണു വിമാനം പറത്തുക വഴി ചെയ്തതെന്ന് പെന്റഗണ്‍ പറഞ്ഞു.
ആണവ പരീക്ഷണം നടത്തി ഭീഷണിയായിരിക്കുന്ന ഉ.കൊറിയക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് ബോംബര്‍ വിമാനം പറത്തിയതെന്ന് പെന്റഗണ്‍ ഇന്നലെ പറഞ്ഞു. അനാവശ്യ ഭീഷണികള്‍ നടത്തുന്ന കിം ജോങ് ഉന്നിനുള്ള മറുപടിയാണ് അവരുടെ സൈനിക നിയന്ത്രണ പ്രദേശത്തിലൂടെ യു.എസ് ബോംബര്‍ വിമാനം പറത്തിയതെന്ന് പെന്റഗണ്‍ വക്താവ് ഡാന വൈറ്റ് പറഞ്ഞു.
ഉ.കൊറിയ പുതിയ ആണവ പരീക്ഷണം നടത്തിയതായുള്ള സംശയങ്ങള്‍ക്കിടെയാണ് യു.എസിന്റെ യുദ്ധവിമാനം പറത്തല്‍. കൊറിയന്‍ മേഖലയില്‍ ശനിയാഴ്ച ചെറിയ ഭൂചലനമുണ്ടായിരുന്നു. ഇതിനു പിന്നില്‍ ആണവ പരീക്ഷണമായിരിക്കുമെന്നാണ് ദക്ഷിണ കൊറിയയുടെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."