ട്രംപിനെതിരേ കായികതാരങ്ങളുടെ രൂക്ഷ വിമര്‍ശനം
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കായികതാരങ്ങള്‍. ദേശീയഗാനം ആലപിക്കുന്നതിനിടെ പ്രതിഷേധിച്ചുവെന്ന പേരില്‍ ദേശീയ ഫുട്ബോള്‍ ലീഗ്(എന്‍.എഫ്.എല്‍) ബഹിഷ്കരിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ഇതാണ് താരങ്ങളും പ്രസിഡന്റും തമ്മിലുള്ള യുദ്ധത്തിലേക്കു നയിച്ചത്.
കറുത്ത വര്‍ഗക്കാര്‍ക്കെതിരേയുള്ള വിവേചനത്തിനെതിരേ അമേരിക്കന്‍ ഫുട്ബോള്‍ താരം കോളിന് കാപെര്‍നിക് കഴിഞ്ഞ വര്‍ഷം തുടക്കമിട്ട പ്രതിഷേധ പരമ്പരകളുടെ തുടര്‍ച്ചയായാണു പുതിയ സംഭവങ്ങള്‍ ഉടലെടുത്തത്. ഒരു മത്സരത്തിനിടെ ദേശീയഗാനം ആലപിക്കുമ്പോള്‍ എണീറ്റുനില്ക്കാതെ കോളിന് മുട്ടുകുത്തിനിന്നു പ്രതിഷേധിക്കുകയായിരുന്നു. കോളിനെ അനുകരിച്ച് വേറെയും കായികതാരങ്ങള്‍ ഇത്തരം പ്രതിഷേധങ്ങളുമായി പിന്നീട് രംഗത്തെത്തി. ഇത്തരം കായിക താരങ്ങളെ ക്ലബ് അധികൃതര്‍ ശിക്ഷിക്കണമെന്നും ടീമുകളില്‍നിന്നു പുറത്താക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്.വൈറ്റ്ഹൗസില്‍ ദേശീയ ബാസ്കറ്റ്ബോള്‍ താരങ്ങള്‍ക്കായി സംഘടിപ്പിച്ചിരുന്ന വിരുന്ന് റദ്ദാക്കിയതും പ്രതിഷേധങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ദേശീയ ടീമിലെ സ്റ്റീഫന്‍ കറി ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."