HOME
DETAILS
MAL
മതില് നിര്‍മാണത്തിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി തൊഴിലാളിക്ക് ഗുരുതര പരുക്ക്
backup
September 24 2017 | 22:09 PM
നാദാപുരം: തെരുവം പറമ്പില്‍ മതില് നിര്‍മാണത്തിന് മണ്ണ് നീക്കുന്നതിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. നിര്‍ദിഷ്ട ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് റോഡിനോട് ചേര്‍ന്ന പറമ്പില്‍ ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. മതില് നിര്‍മാണത്തിനായി മണ്ണ് നീക്കുമ്പോള്‍ പണിയായുധം തട്ടി സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് പേരാണ് ജോലിക്കുണ്ടായിരുന്നത്. ഇയ്യങ്കോട്ടെ എടവത്ത് ബാലനാണ്(55) പരുക്കേറ്റത്. സ്ഫോടനത്തില്‍ ഇയാളുടെ ഇടതു കൈയിലെ പെരുവിരല്‍ നഷ്ടമായി. സ്റ്റീല്ബോംബിന്റെ ചീളുകള്‍ തുളച്ചു കയറി കണ്ണിലും മുഖത്തും ഇരുകാലിലും മുറിവേറ്റ ബാലനെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."