HOME
DETAILS
MAL
ട്രെയിന്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നയാള്‍ പിടിയില്‍
backup
August 12 2016 | 21:08 PM
തലശ്ശേരി: ട്രെയിന്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്ന യുവാവ് പിടിയിലായി. ചെറുകുന്ന് കുനങ്ങാട് കല്ലേന്‍ വീട്ടില്‍ വത്സനെ(38)യാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറിന് സമീപം ആര്‍.പി.എഫ് സബ് ഇന്‍സ്‌പെക്ടര്‍ വി സുമിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളില്‍ നിന്ന് കണ്ണൂര്‍-ചെന്നൈ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളും 2100 രൂപയും പിടികൂടി. സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ കൂട്ടമായി വാങ്ങി ഇയാള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുകയാണ് പതിവെന്ന് ആര്‍.പി.എഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."