HOME
DETAILS

ബഹ്‌റൈനില്‍ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തിനു വര്‍ണാഭമായ തുടക്കം

  
backup
September 25 2017 | 01:09 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8-2

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളില്‍ യുവജനോത്സവത്തിന് വര്‍ണാഭമായ തുടക്കം. തരംഗ് 2017 എന്ന ശീര്‍ഷകത്തില്‍ ഇസ ടൗണിലെ കാംപസില്‍ വൈവിധ്യമാര്‍!ന്ന പരിപാടികളോടെയാണ് യുവജനോത്സവം അരങ്ങേറുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലായ തരംഗില്‍ 126 ഇനങ്ങളിലായി 3000 വിദ്യാര്‍ഥികളാണ് മാറ്റുരക്കുന്നത്. അറബിക് ഡാന്‍സ്, ഹിന്ദി പ്രസംഗം എന്നിവയോടെയാണ് യുവജനോത്സവത്തിനു തുടക്കമായത്. അറബിക് ഡാന്‍സ് എ ലെവലില്‍ വിക്രം സാരാഭായ് ഹൗസ് ഒന്നാം സമ്മാനം നേടി. സി.വി രാമന്‍ ഹൗസ്, ആര്യഭട്ട ഹൗസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അറബിക് ഡാന്‍സ് ബി ലെവലില്‍ ആര്യഭട്ട ഹൗസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ജെ.സി ബോസ് ഹൗസും സി.വി രാമന്‍ ഹൗസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കാംപസിലെ അഞ്ച് വേദികളിലാണ് മേള നടക്കുന്നത്. ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ഡോ. സി.ജി. മനോജ് കുമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുര്‍ഷിദ് ആലം (അക്കാദമിക്‌സ്), സജി ആന്റണി (ഐ.ടി ), ജെയ്ഫര്‍ മൈദാനി (സ്‌പോര്‍ട്‌സ്), പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, വൈസ് പ്രിന്‍സിപ്പല്‍മാര്‍, കോ-ഓഡിനേറ്റര്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

[caption id="attachment_431328" align="alignnone" width="620"] അറബിക് ഡാന്‍സ് ജേതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഒപ്പം[/caption]

ഈ വര്‍ഷം ഗ്രൂപ്പ് ഇനങ്ങളുടെ ഫലപ്രഖ്യാപനം വന്ന ഉടനെ സമ്മാനദാനവും നടത്തും. അറബിക് ഡാന്‍സ് ലെവല്‍ എ & ബി എന്നിവയുടെ സമ്മാനങ്ങള്‍ ആദ്യദിനം വിതരണം ചെയ്തു. . 6 മുതല്‍ 17 വരെ പ്രായപരിധിയിലുള്ള വിദ്യാര്‍ഥികളെ എ, ബി, സി, ഡി എന്നീ വിഭാഗങ്ങളില്‍ തരാം തിരിച്ചാണ് മത്സരം. ഇന്ത്യന്‍ സ്‌കൂള്‍ തരംഗ് യുവജനോത്സവം അതിന്റെ ഘടനയിലും സംഘാടനത്തിലും വേറിട്ട ഒരു അനുഭവമാണെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഇവിടെ ലഭിക്കുന്നു. അതാതു മേഖലയില്‍ കൂടുതല്‍ പ്രാവീണ്യമുള്ള വിധികര്‍ത്താക്കളുടെ സേവനം യുവജനോത്സവത്തില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നു പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു.

ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം വിദ്യാര്‍ഥികളുടെ കലാപരവും സാംസ്‌കാരികവുമായ വികസനത്തിനു ഊന്നല്‍ നല്‍കുന്നതായി സ്‌കൂള്‍ വൈസ് ചെയര്‍മാനും മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. പാഠ്യപദ്ധതിയുടെ എല്ലാ മേഖലകളിലും വിദ്യാര്‍ഥികളെ കഴിവുറ്റതാക്കാന്‍ സ്‌കൂള്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം വിദ്യാര്‍ഥികള്‍ക്ക് പരസ്പര ബഹുമാനവും മതസൗഹാര്‍ദ്ദവും ദേശീയ സമന്വയവും പരിപോഷിപ്പിക്കുന്നതിനുള്ള അവസരം നല്‍കുന്നതായി സ്‌കൂള്‍ സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍ പറഞ്ഞു. അഞ്ചു ദിവസങ്ങളില്‍ അഞ്ചു വേദികളിയായി നടക്കുന്ന കലോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ സപ്തംബര്‍ 28 നു വ്യാഴാഴ്ച നടക്കും. ഗ്രാന്‍ഡ് ഫിനാലെയില്‍ കലാശ്രീ /കലാപ്രതിഭ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago