മംവാഖ് ടേബിള്‍ ടോക്ക്: വികസനം; മലപ്പുറത്തിന് സാധ്യതകളേറെ
മലപ്പുറം ജില്ലയുടെ സര്‍വതല വികസനത്തിലേക്കുള്ള ദിശാസൂചികയായി മംവാഖ് സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ശ്രദ്ധേയമായി. നാളെയുടെ മലപ്പുറം എന്ന തലക്കെട്ടില്‍നടന്ന പരിപാടിയില്‍ ഖത്തറിലെ സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മലപ്പുറം ജില്ലപിറവിയാഘോഷങ്ങളുടെ ഭാഗമായിസഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുടെ ഭാഗമായാണ് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചത്. മാനവമൈത്രി ഉയര്‍ത്തിപിടിക്കുന്നതില്‍ രാജ്യത്തിന് മാതൃക കാണിച്ച മലപ്പുറത്തിന്റെ മണ്ണും, പ്രവാസി പണം മുഖ്യ കാരണമായുണ്ടായ മാനവ വിഭവശേഷിയിലെ കാര്യമായ വര്‍ധനവും പ്രദേശ വികസനത്തിന് ഏറ്റവും അനുകൂല ഘടകമാണെന്നും ഗള്‍ഫ് പണത്തിന്റെയും ഗവണ്മെന്റ് സംവിധാനങ്ങളുടെയും ഫലപ്രദമായ വിനിയോഗം വികസനത്തിന് അത്യന്താപേഷികമാണെന്നും ടേബിള്‍ ടോക്ക് വിലയിരുത്തി.
കേരളത്തിലെ മൂന്ന് ജില്ലകള്‍ രൂപീകരിക്കാനാവശ്യമായ ഭൂപ്രകൃതി, ജനസംഖ്യ എന്നിവയുള്ള ജില്ലയുടെ വിഭജനം പ്രദേശവികസനത്തിന് ആക്കം കൂട്ടുമെന്നും ഏകാഭിപ്രായമുയര്‍ന്നു. ഹുസയിന്‍ കടന്നമണ്ണ മോഡറേറ്ററായ പരിപാടിയില്‍ അബ്ദുല്‍ അക്ബര്‍ വെങ്ങാശ്ശേരി വിഷയം അവതരിപ്പിച്ചു. യതീന്ദ്രന്‍ മാസ്റ്റര്‍, സവാദ് വെളിയങ്കോട്, അഡ്വ. മുഈനുദ്ധീന്‍, എ.കെ അബ്ദുല്‍ ജലീല്‍, മുജീബ് റഹ്മാന്‍ ആക്കോട്, മുനീര്‍ മങ്കട, ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, പി.ടി. ഫിറോസ്, ഹൈദര്‍ ചുങ്കത്തറ, റജായി മേലാറ്റൂര്‍ പെരിന്തല്‍മണ്ണ, അബ്ദുല്‍ മജീദ് ഹുദവി, സൈഫുന്നിസ ടീച്ചര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."