HOME
DETAILS
MAL
നാപോളി, യുവന്റസ് മുന്നോട്ട്
backup
September 25 2017 | 03:09 AM
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ്, ഒന്നാം സ്ഥാനക്കാരായി കുതിക്കുന്ന നാപോളി, ഇന്റര്‍ മിലാന്‍ ടീമുകള്‍ക്ക് വിജയം. അതേമയം കരുത്തരായ എ.സി മിലാനെ സംപ്‌ഡോറിയ അട്ടിമറിച്ചു. യുവന്റസ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ടൊറീനോയെ വീഴ്ത്തി. പോളോ ഡിബാല ഇരട്ട ഗോളുകള്‍ നേടി. നാപോളി 3-2ന് എസ്.പി.എ.എല്ലിനെ വീഴ്ത്തി. ഇന്റര്‍ സ്വന്തം തട്ടകത്തില്‍ ഒറ്റ ഗോളിന് ജെനോവയെ പരാജയപ്പെടുത്തി. എ.സി മിലാനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സംപ്‌ഡോറിയ അട്ടിമറിച്ചത്. മറ്റ് മത്സരങ്ങളില്‍ ലാസിയോ 3-0ത്തിന് വെറോണയെ തോല്‍പ്പിച്ചു. ജയത്തോടെ നാപോളി ഒന്നാമതും യുവന്റസ് രണ്ടാമതും നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."