പൊതുസമൂഹത്തിനിടയില്‍ നരേന്ദ്രമോദി ഭീതി ജനിപ്പിക്കുന്നു: മുല്ലപ്പള്ളി
നടുവണ്ണൂര്‍: പൊതു സമൂഹത്തിനിടയില്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഭരണം നടത്തുകയാണ് നരേന്ദ്ര മോദി സര്‍ക്കാറെന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.
വിലക്കയറ്റം രൂക്ഷമായി തുടരുകയാണെന്നും സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഒ.എം ഗോവിന്ദന്‍ കുട്ടി നായരുടെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. രാജീവന്‍ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ. പ്രവീണ്‍കുമാര്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, ഡി.സി.സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, കെ.കെ മാധവന്‍, ലത നള്ളിയില്‍, കെ.കെ സൗദ, പി. നാരായണന്‍ മാസ്റ്റര്‍, കെ. ബാലന്‍, പി. സുധാകരന്‍ നമ്പീശന്‍, അസ്സന്‍കോയ മണാട്ട്, കെ. നാരായണന്‍, അഷ്‌റഫ് മങ്ങര, ഷെബീര്‍ നെടുങ്ങണ്ടി, സി. കൃഷ്ണദാസ്,സി.പി പ്രദീപന്‍, കെ. ചന്ദപ്പന്‍, രാജേഷ് ഇടുവാട്ട്, എം. സത്യനാഥന്‍, കെ.പി സത്യന്‍, സി.എം സുധീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."