നവീകരിച്ച ആനക്കുളം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
കണ്ണൂര്‍: രണ്ടു കോടിയില്‍പരം രൂപ ചെലവിട്ട് നവീകരിച്ച ആനക്കുളം ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കഴിഞ്ഞ നവംബറിലാണ് തെക്കീബസാര്‍ മക്കാനിക്ക് സമീപം 2.2 ഏക്കര്‍ വിസ്തൃതിയുള്ള ആനക്കുളത്തിന്റെ നവീകരണം ഓപറേഷന്‍ അനന്ത പദ്ധതിയിലുള്‍പ്പെടുത്തി തുടങ്ങിയത്. പി.കെ ശ്രീമതി എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം പദ്ധതിക്ക് രൂപം നല്‍കിയത്. 2.5 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ആനക്കുളം നവീകരണം പൂര്‍ത്തിയായതോടെ നാലു കിലോമീറ്റര്‍ പരിസരത്തെ കിണറുകളില്‍ ശുദ്ധജലം ലഭ്യമാകും. കുളത്തിന് പടവുകളും ചുറ്റുമതിലും നിര്‍മിച്ചിട്ടുണ്ട്. കുളം നവീകരണ പ്രവൃത്തി ഇന്നലെ കലക്ടര്‍ ബാലകിരണിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. മേയര്‍ ഇ.പി ലത, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, കൗണ്‍സലര്‍മാരായ അഡ്വ. ടി.ഒ മോഹനന്‍, ബീന ഒപ്പമുണ്ടായി. ഇന്നുവൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പി.കെ ശ്രീമതി അധ്യക്ഷയാകും. ലോമാസ്റ്റ് ലാമ്പിന്റെ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. സബ് കലക്ടര്‍ നവജ്യോത് ഖോസ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജിജി തോംസണ്‍, കേണല്‍ രാജേഷ് കനോജിയ, മേയര്‍ ഇപി ലത സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."