തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് പാര്‍ട്ടി വിട്ടു
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ മുകുള്‍ റോയ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തിങ്കളാഴ്ച രാവിലെ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും രാജ്യസഭാ എം.പി സ്ഥാനവും രാജിവെയ്ക്കുന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഔദ്യോഗിക രേഖകള്‍ ദുര്‍ഗാപൂജയ്ക്കു ശേഷം സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അഞ്ചു ദിവസത്തിനു ശേഷം എല്ലാകാര്യങ്ങളും വിശദമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈ ആയാണ് മുകുള്‍ റോയ് അറിയപ്പെട്ടിരുന്നത്. തൃണമൂലിന്റെ രണ്ടാമത്തെ നേതാവായിരുന്നു അദ്ദേഹം.
എന്നാല്‍ ഈയിടെ നടന്ന പാര്‍ട്ടി അഴിച്ചു പണിയലില്‍ അദ്ദഹത്തെ പാര്‍ട്ടി ഉപാധ്യക്ഷന്റെ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. തൃണമൂലിന്റെ മുഖപത്രമായ ജാഗോ ബംഗ്ലായുടെ ദുര്‍ഗാ പൂജ പ്രത്യേക പതിപ്പിന്റെ പ്രകാശന ചടങ്ങിലും അദ്ദേഹം ഉണ്ടയിരുന്നില്ല.
അതിനിടെ, മുകുള്‍ റോയിക്ക് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."