അപകടസാധ്യതയേറി നീലേശ്വരം ടൗണ്‍
മുക്കം: എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാത കടന്നുപോകുന്ന നീലേശ്വരം ടൗണില്‍ സ്ഥാപിച്ച ഹമ്പിലെ വരകള്‍ മാഞ്ഞത് അപകടം ക്ഷണിച്ചുവരുത്തുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. ഹമ്പ് കാണാന്‍ കഴിയാത്തതിനാല്‍ പലപ്പോഴും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണ്. പുറത്തുനിന്ന് വരുന്ന യാത്രക്കാരാണ് അപകടത്തില്‍പെടുന്നവരില്‍ അധികവും. ആഴ്ചകള്‍ക്ക് മുന്‍പ് അമിതവേഗതയില്‍ ഹമ്പ് ചാടിക്കടന്ന അജ്ഞാത വാഹനമിടിച്ച് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നിരുന്നു.
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കവാടത്തിന് മുന്നിലുള്ള ഹമ്പിലെ വരകളും മാഞ്ഞുതുടങ്ങിയിട്ടുണ്ട്. അത്യാഹിതങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പുതന്നെ അധികൃതര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഹമ്പിലെ സൂചനാ വരകള്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് പൂളപ്പൊയില്‍ ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റി നീലേശ്വരത്ത് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. എന്‍.കെ അബു ഹാജി ഉദ്ഘാടനം ചെയ്തു. എ.എം മുസ്തഫ അധ്യക്ഷനായി. എം.കെ യാസര്‍, കെ. ബദറുസ്മാന്‍, കെ.കെ ബഷീര്‍, പി. സലീം, പി.സി ബാസില്‍, എന്‍.കെ ശറഫുദ്ദീന്‍, എം.കെ മുഹ്‌സിന്‍, ശംസീര്‍, എ.എം ജസീം, ഇര്‍ഫാന്‍, മിസ്ഹബ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."