മടക്കിമല കള്ള് ഷാപ്പ്: ജനപക്ഷം മാനിക്കണമെന്ന്
കല്‍പ്പറ്റ: മടക്കിമലയില്‍ സ്ഥാപിച്ച കള്ള് ഷാപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരം 36 ദിവസം പിന്നിട്ടു. സമര സമിതി ഭാരവാഹികള്‍ ജില്ലയിലെ ജനപ്രതിനിധികള്‍ക്കും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ഇതെ തുടര്‍ന്ന് എക്‌സൈസ് കമ്മീഷണര്‍, ജില്ലാ പൊലിസ് മേധാവി, ബാലാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നും പരിഹാരമുണ്ടായില്ലെങ്കില്‍ സമരം വ്യാപിപ്പിക്കാന്‍ ജനകീയ സമരസമിതി തീരുമാനിച്ചു.
ആദ്യഘട്ടമായി ഒക്‌ടോബര്‍ ആദ്യവാരം ജില്ലാ കലക്ടറേറ്റിന് മുമ്പില്‍ ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം സമരത്തിന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് മുസ്്‌ലിം സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ച് സമരത്തില്‍ പങ്കാളികളായി. ജില്ലാ വൈസ് പ്രസിഡന്റ് പഞ്ചാര മുഹമ്മദ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.കെ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം എന്‍.കെ സലാം, മങ്ങാടന്‍ പോക്കര്‍, ജില്ലാ സെക്രട്ടറി പി സുബൈര്‍, ഉസ്മാന്‍ പള്ളിയാല്‍, സൈനുദ്ധീന്‍ പറമ്പന്‍, സി അബ്ദുല്‍ ഖാദര്‍ മടക്കിമല എന്നിവര്‍ സംസാരിച്ചു. എം.എസ്.എസ് ജില്ലാ സെക്രട്ടറി പി.പി മുഹമ്മദ് സ്വാഗതവും സമര സമിതി ചെയര്‍മാന്‍ വര്‍ഗീസ് കളരിക്കല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."