മാനന്തവാടി നിയോജകമണ്ഡലം വിദ്യാഭ്യാസ മാസ്റ്റര്‍ പ്ലാന്‍: രൂപരേഖ തയാറാക്കി
മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലം തയാറാക്കുന്ന മണ്ഡല വിദ്യാഭ്യാസ മാസ്റ്റര്‍ പ്ലാന്‍ രൂപരേഖ തയാറാക്കി.
മാനന്തവാടി ബി.ആര്.സിയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും യോഗത്തിലാണ് മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിച്ചത്. ഒക്ടോബര്‍ ആറിന് മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ശില്പശാല സംഘടിപ്പിച്ച് സ്കൂള്‍ തല മാസ്റ്റാര്‍ പ്ലാന്‍ രൂപീകരിക്കുകയും ഒക്ടോബര്‍ 13ന് പഞ്ചായത്ത് മുനിസിപ്പാലിറ്റിതല മാസ്റ്റര്‍പ്ലാന്‍ രൂപീകരിക്കുകയും ചെയ്തതിനു ശേഷം മണ്ഡലതല മാസ്റ്റര്‍പ്ലാന്‍ രൂപീകരിക്കും.
അക്കാദമിക മികവാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. യോഗം ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന് അധ്യക്ഷയായി. പി.വി സന്തോഷ്, പി.ടി സുഗതന്, രമേശന് ഏഴോക്കാരന്, എന്‍.വി കുര്യന്, ബെന്നി ആന്റണി, എസ് യമുന, ഉപജില്ല നൂണ്മീല് ഓഫിസര്‍ പി സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."