HOME
DETAILS
MAL
പാചകവാതക ഗോഡൗണിനെതിരെ നാട്ടുകാരുടെ പരാതി
backup
August 12 2016 | 21:08 PM
മട്ടന്നൂര്‍: വെള്ളിയാംപറമ്പില്‍ ജനവാസ കേന്ദ്രത്തില്‍ പാചകവാതക ഗോഡൗണ്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ 51 അംഗ കര്‍മ്മസമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഗോഡൗണ്‍ സ്ഥാപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനും മലീനീകരണ നിയന്ത്രണ ബോര്‍ഡിനും കര്‍മസമിതി പരാതി നല്കി. മട്ടന്നൂര്‍ നഗരസഭയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് ഗോഡൗണ്‍ സ്ഥാപിക്കാനുള്ള ശ്രമം പ്രദേശവാസികളുടെ പ്രതിഷേധം മൂലം തടസ്സപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ കീഴല്ലൂര്‍ പഞ്ചായത്തില്‍പ്പെട്ട വെള്ളിയാംപറമ്പില്‍ പാചകവാതക ഗോഡൗണ്‍ നിര്‍മ്മിക്കാന്‍ നീക്കം തുടങ്ങിയത്. 15ലധികം വീടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഗോഡൗണ്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."