കേരളത്തിന്റെ ഭൂമിയില്‍ അവകാശവാദവുമായി തമിഴ്‌നാട്ടിലെ നാം തമിഴര്‍ സംഘടന
ചുള്ളിയോട്: കേരള -തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന താളൂര്‍ ടൗണിലെ ഒരു ഏക്കറോളം സ്ഥലവും അതില്‍ നില്‍ക്കുന്ന കെട്ടിടങ്ങളും തമിഴ്‌നാടിന്റേതാണന്ന അവകാശവാദവുമായി തമിഴ്‌നാട്ടിലെ നാം തമിഴര്‍ സംഘടന.
ശനിയാഴ്ച രാവിലെ 11 മണിയോടെ 9 അംഗസംഘമെത്തി നെന്മേനി പഞ്ചായത്തിന്റെ അധീനതയിലുള്ള റവന്യു ഭൂമിയും അനുബന്ധ ഭൂമിയും കൈയേറാന്‍ നടത്തിയ ശ്രമം പ്രദേശത്തെ ജനങ്ങളം ജനപ്രതിനിധികളും ചേര്‍ന്ന് തടഞ്ഞു. ഈ സ്ഥലത്തിന്റെ ഉടമസ്ഥവകാശത്തെ ചൊല്ലി ഒന്നരവര്‍ഷം മുമ്പും പ്രശ്‌നം നിലനിന്നിരുന്നു. അന്ന് തമിഴ്‌നാട് നീലഗിരി ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, പൊലിസ് എന്നിവരും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള റവന്യു, പഞ്ചായത്ത്, പൊലിസ് അധികൃതരും സ്ഥലത്തെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. തര്‍ക്കം ഉന്നയിച്ചസ്ഥലം കേരളത്തില്‍ ഉള്‍പ്പെട്ടതാണന്ന് അന്ന് കണ്ടെത്തിയിരുന്നു. ഈ സ്ഥലമാണ് വീണ്ടും തമിഴ്‌നാടിന്റേതാണന്ന് അവകാശവാദവുമായി നാം തമിഴര്‍ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
സംഭവം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡുമെമ്പര്‍ കൂടിയായ സാബു കുഴിമാളം സ്ഥലത്തെത്തി അവകാശംസ്ഥാപിക്കാന്‍ സ്ഥലത്തെത്തിയവരുമായി സംസാരിക്കുകയും സ്ഥലത്ത് ജണ്ട കെട്ടാനുള്ള ഇവരുടെ ശ്രമം തടയുകയും ചെയ്തു. തുടര്‍ന്ന് നെന്മേനി പഞ്ചായത്ത് പ്രിസഡന്റ് സി.ആര്‍ കറപ്പന്‍, പഞ്ചായത്തംഗങ്ങളായി റഫീഖ്, പ്രേമന്‍, കെ.സി.കെ തങ്ങള്‍, ബത്തേരി അഡീഷണല്‍ തഹസില്‍ദാര്‍ അബൂബക്കര്‍, താലൂക്ക് സര്‍വേയര്‍, വില്ലേഡ് ഓഫിസര്‍, അമ്പലവയല്‍ പൊലിസ് അടക്കമുള്ളവരും തമിഴ്‌നാട് പൊലിസും സ്ഥലത്തെത്തി തര്‍ക്കമുന്നയച്ച സ്ഥലം വീണ്ടും അളന്നു.
ഇതിലും സ്ഥലം കേരളത്തിന്റേതാണന്ന് സ്ഥിരീകരിക്കുയും പ്രതിഷേധക്കാരെ ബോധ്യപെടുത്തുകയും ചെയ്തു.
കൂടാതെ അളന്നുതിരച്ച് മാര്‍ക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നാം തമിഴര്‍ പ്രവര്‍ത്തകര്‍ ഇന്നലെ തര്‍ക്ക പ്രദേശത്ത് കൊടി നാട്ടുമെന്നറിഞ്ഞതോടെ പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കാളായ സുധിവാലത്ത്, ഭാസ്‌ക്കരന്‍ മാവാടി എന്നിവര്‍ ചേര്‍ന്ന്് പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ച് മാസ് പെറ്റിഷന്‍ തയ്യാറാക്കി കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത്് അമ്പലവയല്‍ എസ്.ഐ സുദനന്റെ നേതൃത്വത്തില്‍ പൊലിസ് ക്യാംപ് ചെയ്യുകയും ചെയ്തു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വീണ്ടും നാം തമിഴര്‍ സംഘടനയുടെ 25 പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും പൊലിസ് ഇവരെ തടഞ്ഞു.
താളൂര്‍ ടൗണില്‍ ഒരു സ്വാകര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് കാലങ്ങള്‍ക്ക് മുമ്പ് തമിഴിനാട്ടില്‍ നിന്നാണ് വൈദ്യുതി നല്‍കിയിരുന്നതെന്നും ഇത് ചൂണ്ടികാണിച്ചാണ് സ്ഥലം തമിഴ്‌നാടിന്റെതാണന്ന് നാം തമിഴര്‍ സംഘം പറയുന്നത്.
എന്നാല്‍ 2011ല്‍ സ്ഥലത്ത് സ്വകാര്യവ്യക്തി കെട്ടിടം നിര്‍മിക്കുകയും നെന്മേനി പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പറും എന്‍.ഒ.സിയും ലഭിക്കുകയും ചെയ്തിരുന്നു. നിലവില്‍ നെന്മേനി വില്ലേജില്‍ നികുതിയും പഞ്ചായത്തില്‍ കെട്ടിട നികുതിയും അടക്കുന്നുമുണ്ട്.
എന്തായാലും സ്ഥലം കേരളത്തിന്റേതാണന്ന് ഇരുസംസ്ഥാനത്തേയും റവന്യുഉദ്യോഗസ്ഥര്‍ക്കും ജില്ലാഭരണകൂടത്തിനും ബോധ്യപ്പെട്ടിട്ടും വീണ്ടും സ്ഥലത്തിന് അവകാശവാദുവുമായി വരുന്നതിന്ന് പിന്നില്‍ ഗൂഢാലോചനയുണ്ടന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."