മണ്ണിന്റെ മനസറിയാന്‍ വിദ്യാര്‍ഥികള്‍ പാടത്തിറങ്ങി
താമരശേരി: എഴുപത്തിയാറിലും തളരാത്ത വീര്യത്തില്‍ നെല്‍കൃഷിയുമായി മണ്ണിലിറങ്ങിയ മാധവന് നായരുടെ രീതികള്‍ പഠിക്കാനും പകര്‍ത്താനും വിദ്യാര്‍ഥികള്‍ പാടത്തിറങ്ങി.
ഞാറ്റൊലി പാടിയും കൊയ്ത്തുപാട്ടുമായി മുട്ടാഞ്ചേരി ഹസനിയ്യ യു.പി സ്കൂളിലെ വിദ്യാര്‍ഥികളെത്തിയതോടെ മാധവന് നായരും ആവേശത്തിലായി. മടവൂര്‍ വെളയാഞ്ചേരിയിലെ രണ്ടര ഏക്കര്‍ പാടത്താണ് ഇയാള്‍ നെല്‍കൃഷി ചെയ്യുന്നത്. വിദ്യാര്ഥികളെത്തുന്നതറിഞ്ഞ മാധവന് നായര്‍ കാളപ്പൂട്ട് പരിചയപ്പെടുത്തുന്നതിനായി തന്റെ കാളകളെക്കൂടി പാടത്ത് തയാറാക്കി നിര്‍ത്തിയിരുന്നു.
പാഠപുസ്തകങ്ങളിലും മുത്തശ്ശി കഥകളിലും മാത്രം കേട്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ നേരിട്ടറിഞ്ഞതിന്റെ ആശ്ചര്യത്തിലായിരുന്നു അവര്‍.
പാടത്തു പണിയെടുക്കുന്നവരോടൊപ്പം ചേര്‍ന്ന് ഞാറുനടുകയും ഞാറ്റൊലി പാടുകയും ചെയ്തു. കൃഷിപാടങ്ങള്‍ നികത്തപ്പെടുന്ന അവസ്ഥയെ ഭീതിയോടെ കാണുന്നെന്ന് പറഞ്ഞ മാധവന് നായര്‍ കാര്‍ഷിക സംസ്കാരം നശിക്കുന്നതിലെ ആശങ്കയും വിദ്യാര്‍ഥികളുമായി പങ്കുവച്ചു.അധ്യാപകരായ പി.സി റാഷിദ്, വിപിന്‍, റസ്ല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."