ദ്വിദിന പ്രഭാഷണം ഇന്നു തുടങ്ങും
മനാമ: പ്രമുഖ വാഗ്മിയും സമസ്ത തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴിന്റെ ദ്വിദിന പ്രഭാഷണ പരമ്പരയില്‍ ചൊവ്വാഴ്ച പ്രവാസ ജീവിതം, സ്വര്‍ഗ്ഗീയ ഭവനം എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. മനാമ പാക്കിസ്താന്‍ ക്ലബ്ബില്‍ രാത്രി എട്ടു മണി മുതല്‍ പ്രഭാഷണം ആരംഭിക്കും.
പ്രഭാഷണത്തിനു ശേഷം വിപുലമായ സമൂഹ പ്രാര്‍ത്ഥനയും നടക്കും. നിര്‍ധനരായ പ്രവാസികള്‍ക്കായി സൗജന്യ ഉംറ സര്‍വ്വീസ് രജിസ്‌ട്രേഷന്‍ അടക്കമുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ചൊവ്വാഴ്ച നടക്കും. വിവിധ മേഖലകളില്‍ കഴിവ് പ്രകടിപ്പിച്ചവര്‍ക്കുള്ള ആദരവും അവാര്‍ഡ് വിതരണവും നടക്കും.
സമസ്ത ഗുദൈബിയ മദ്‌റസാ ദശവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇല്‍മ്-1439 എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് നൗഷാദ് ബാഖവിയുടെ ദ്വിദിന പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +97333257944.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."