ബനാറസ് സര്‍വ്വകലാശാല സംഘര്‍ഷം: അഡീഷണല്‍ സിറ്റി മജിസ്‌ട്രേറ്റിനും പൊലിസുകാര്‍ക്കും സ്ഥലം മാറ്റം
വരാണസി: ബനാറസ് സര്‍വ്വകലാശാലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് അഡീഷണല്‍ സിറ്റി മജിസ്‌ട്രേറ്റിനും രണ്ടു പൊലിസുകാര്‍ക്കും സ്ഥലം മാറ്റം. ഉത്തചര്‍പ്രദേശ് സര്‍ക്കാറിന്റേതാണ് ഉത്തരവ്. പൊലിസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്നാണ് നടപടി.
ശനിയാഴ്ച രാത്രി പൊലിസ് സര്‍വ്വകലാശാല കാമ്പസിനുള്ളില്‍ നടത്തി ആക്രമണങ്ങളില്‍ നിരവധി പെണ്‍കുട്ടികള്‍ക്കു പരുക്കേറ്റിരുന്നു. ഇത് രാജ്യമെങ്ങും ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു.
പെണ്‍കുട്ടികള്‍ക്കെതിരെ കാമ്പസില്‍ ആവര്‍ത്തിക്കുന്ന അക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാല പ്രധാന കവാടത്തിന് സമീപം പ്രതിഷേധം ആരംഭിച്ചത്. തു
ടര്‍ന്ന് പൊലിസ് കാംപസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരികയും ചെയ്തിരുന്നു. നടപടിയില്ലാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ ശനിയാഴ്ച രാത്രിയോടെ വിസിയുടെ വസതിക്ക് മുന്നിലെത്തി. അതിനെതിരെയാണ് പൊലിസ് അതിക്രമമുണ്ടയത്. ശനിയാഴ്ച രാത്രി നടന്ന സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളടക്കമുള്ള നിരവധി വിദ്യാര്‍ഥികള്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു. വനിതാ ഹോസ്റ്റലിലും പുരുഷ പൊലിസ് എത്തി പെണ്‍കുട്ടികളെ തല്ലിച്ചതയ്ച്ചു.
പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍വ്വകലാശാല അധികൃതരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."