HOME
DETAILS

വിപ്ലവ നക്ഷത്രം

  
backup
September 25 2017 | 09:09 AM

%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b5-%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82

 


ഭഗത് എന്ന വാക്കിന്റെ അര്‍ഥം ഭാഗ്യമെന്നാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ദീര്‍ഘകാലം ജയിലിലായിരുന്ന ഭഗത് സിങിന്റെ പിതാവും ചെറിയച്ഛനുമൊക്കെ ജയില്‍ മോചിതരായി വീട്ടില്‍ തിരിച്ചെത്തിയ ഒരു ദിനത്തിലായിരുന്നു ഭഗത് ജനിച്ചത്. വീട്ടില്‍ സന്തോഷം നിറിഞ്ഞ ദിവസം വിരുന്നുവന്ന അതിഥിക്ക് അവര്‍ ഭാഗ്യം എന്ന് അര്‍ഥം വരുന്ന പേരിട്ടു.

ബാല്യകാലം


പശ്ചിമ പഞ്ചാബില്‍ ലാല്‍പൂര്‍ ജില്ലയിലെ ബംഗയില്‍ ജാട്ട് കര്‍ഷക കുടുംബത്തില്‍ 1907 സെപ്റ്റംബര്‍ 28നാണ് ഭഗത് സിങ് ജനിച്ചത്. പിതാവ് കിഷന്‍ചന്ദ് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. ചെറുപ്പം തൊട്ടേ അവന് കഥ കേള്‍ക്കുവാന്‍ ഇഷ്ടമായിരുന്നു. ലാഹോറിലെ ഡി.എ.വി. സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. ലാലാ ലജ്പത് റായി സ്ഥാപിച്ച നാഷനല്‍ സ്‌കൂളിലും ചേര്‍ന്നു പഠിച്ചു. അവിടുത്തെ അധ്യാപകരായിരുന്ന ഭായി പരമാനന്ദിന്റെയും ജയ്ചന്ദ് വിദ്യാലങ്കാറിന്റെയും വ്യക്തിത്വം ഭഗതിനെ വല്ലാതെ ആകര്‍ഷിച്ചു. ഇവിടുത്തെ പഠനം ഉറച്ചൊരു ദേശീയവാദിയാക്കി തീര്‍ത്തു. അധ്യാപകരുമായുള്ള ഹൃദ്യമായ അടുപ്പവും നിരന്തരമായ സമ്പര്‍ക്കവും കാരണം വിപ്ലവത്തില്‍ വലിയ താത്പര്യം ജനിച്ചു. റഷ്യന്‍ വിപ്ലവം ഭഗതിനെ വളരെയധികം ആകര്‍ഷിച്ചിരുന്നു. അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാനും തീര്‍ച്ചപ്പെടുത്തി.
രാജ്യം ബ്രിട്ടീഷ് അധികാരികളുടെ ബൂട്ടിനുതാഴെ ഞെരിഞ്ഞമര്‍ന്നിരുന്ന കാലമായിരുന്നു അത്. ഓരോ പുല്‍കൊടിയും സ്വാതന്ത്ര്യത്തിനായി ദാഹിച്ചു. രാജ്യം ഒരുരക്ഷകനെ കാത്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശത്തിനായി ഓരോ പൗരനും ക്ഷമയോടെ കാത്തിരുന്നു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടു. ഭഗതിന്റെ അച്ഛനും അമ്മയും സമ രത്തിലേക്കിറങ്ങി.

സായുധ വിപ്ലവത്തിലേക്ക്


തന്റെനാട് അകപ്പെട്ടുപോയ ഊരാകുടുക്കിനെക്കുറിച്ച് ഭഗത് വ്യക്തമായി പഠിച്ചിരുന്നു. അതില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കേണ്ടത് തന്റെ കൂടി കടമയാണെന്ന് മറ്റാരേക്കാളുമേറെ വിശ്വസിച്ചു. അതിന് എന്തു ചെയ്യാനാകുമെന്നും ആലോചിച്ചു. അതിനിടെ ലാഹോറിലെ വിപ്ലവകാരികളുമായി ബന്ധപ്പെടാന്‍ സാഹചര്യമുണ്ടായി. സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനും തുടങ്ങി. ഭഗത് മാറിക്കഴിഞ്ഞിരുന്നു. വിപ്ലവ വീര്യവും ദേശസ്‌നേഹവും തലക്കുപിടിച്ചപ്പോള്‍ തന്റേതായ വഴി കണ്ടെത്തി. സായുധവിപ്ലവത്തിനായി യുവാക്കളെ സംഘടിപ്പിക്കുവാന്‍ തുടങ്ങി.
ഇതിനുവേണ്ടി ആദ്യം രൂപീകരിച്ച സംഘടനയായിരുന്നു നവജവാന്‍ ഭാരത് സഭ. രണ്ടു വര്‍ഷത്തിനു ശേഷം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന വിപ്ലവ പാര്‍ട്ടിയായി അതിനെ പുനഃസംഘടിപ്പിച്ചു. രാഷ്ട്രീയ -സാമ്പത്തിക സ്വാതന്ത്ര്യങ്ങള്‍ കൈവരിക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. കര്‍ഷകരും തൊഴിലാളികളുമായിരുന്നു സംഘടനയിലെ അംഗങ്ങള്‍. ഭഗതായിരുന്നു അവരുടെ നേതാവ്. പിന്നെ ഒരേ, മനസും ധീരതയും ആത്മാര്‍ഥതയും അര്‍പ്പണബോധവുമുള്ള ഒരു പാട് സുഹൃത്തുക്കളും നേതൃസ്ഥാനത്തേക്കുയര്‍ന്നു വന്നു.
യുവാക്കളെ വിപ്ലവങ്ങളിലേക്ക് അടുപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനായിമാറി ഭഗത് സിംഗ്. കക്കോരി ഗൂഢാലോചനാകേസ് നടന്നുകൊണ്ടിരിക്കെ ജയിലിലായ വിപ്ലവനേതാക്കളെ മോചിപ്പിക്കാന്‍ അവര്‍ ശ്രമം നടത്തി. ഇതിനുവേണ്ടി ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു കൂട്ടാളികള്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ക്ക് കനത്ത ശിക്ഷ വിധിച്ചു. ഇത് ഭഗത് സിംഗിനെ കടുത്തനിരാശനാക്കി. തുടര്‍ന്നാണ് ഇന്ത്യയിലെ വിപ്ലവകാരികള്‍ കാണ്‍പൂരില്‍ ഒത്തുകൂടി ഒരു വിപ്ലവസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്. അതിന്റെ നേതൃസ്ഥാനത്തേക്ക് ഭഗത് സിങിനേയും വിജയകുമാര്‍ സിന്‍ഹയേയും തിരഞ്ഞെടുത്തു.

സൈമണ്‍ കമ്മിഷന്‍ ബഹിഷ്‌കരണം


ഇന്ത്യക്കാര്‍ ആരും അംഗമല്ലാതിരുന്ന സൈമണ്‍ കമ്മിഷന്‍ ഇന്ത്യയില്‍ നടപ്പാക്കേണ്ട ഭരണപരിഷ്‌കാരത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയോഗിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് കമ്മിഷനെ ബഹിഷ്‌ക്കരിക്കാന്‍ ദേശീയപ്രസ്ഥാനം തീരുമാനിച്ചു. പഞ്ചാബില്‍ ലാലാ ലജ്പത്‌റായി നേതൃത്വം നല്‍കിയ പ്രകടനത്തെ ബ്രിട്ടീഷുകാര്‍ ഭീകരമായി അടിച്ചമര്‍ത്തി. ലാലാ ലജ്പത്‌റായിയേയും മര്‍ദിച്ച് അവശനാക്കി. ഇതില്‍ അരിശംകൊണ്ട് വിപ്ലവകാരികള്‍ യോഗം ചേര്‍ന്ന് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു.

വിപ്ലവത്തിലെ പടയാളികള്‍


രാജ്ഗുരു, ഭഗത്‌സിങ് ,സുഖ്‌ദേവ് സിങ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവരെയാണ് ഇതിനു ചുമതലപ്പെടുത്തിയത്. അക്രമത്തിനു നേതൃത്വം നല്‍കിയ പൊലിസ് ഉദ്യോഗസ്ഥന്‍ സാന്‍ഡേഴ്‌സനെ അവര്‍ വകവരുത്തി. അവിടെനിന്ന് പിടികൊടുക്കാതെ സംഘം ബംഗാളിലെത്തിച്ചേര്‍ന്നു. യഥീന്ദ്രനാഥ് എന്ന വിപ്ലവകാരിയുടെ സഹായത്തോടെ ബോംബ് നിര്‍മാണം തുടങ്ങി. സാന്റേഴ്‌സണ്‍ വധത്തോടെ വിപ്ലവ പ്രസ്ഥാനം ഇന്ത്യയില്‍ പ്രശസ്തമായി. ഭഗത്‌സിങും കൂട്ടാളികളും ബ്രട്ടീഷ് സര്‍ക്കാറിന്റെ കരിമ്പട്ടികയിലും ഇടം നേടി. അവര്‍ക്ക് ഇന്ത്യന്‍ ജനത സര്‍വ പിന്തുണയും രഹസ്യമായി നല്‍കി. കൂടുതല്‍ സഹായങ്ങളും അവര്‍ ചെയ്തുകൊടുത്തു. ഈ പിന്തുണ കൂടുതല്‍ സാഹസിക ശ്രമങ്ങളിലേക്കും അവരെ പ്രേരിപ്പിച്ചു.


ആദ്യത്തെ ഇന്‍ക്വിലാബ്


ഇന്ത്യയില്‍ ശക്തിയാര്‍ജിക്കുന്ന തൊഴിലാളി പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനുള്ള നിയമം ചര്‍ച്ചക്കുവരുന്ന അസംബ്ലിഹാളിലേക്ക് ബോംബെറിയാന്‍ നിയോഗിക്കപ്പെട്ടത് ഭഗത് സിങിനേയും കേശാര്‍ദത്തിനേയുമായിരുന്നു. 1929 ഏപ്രില്‍ 28 നായിരുന്നു ആ സംഭവം. തര്‍ക്കബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ കേന്ദ്ര നിയമനിര്‍മാണസഭയുടെ മധ്യത്തില്‍ രണ്ടുബോംബുകള്‍ വന്നുവീണു.
പക്ഷേ, അപകടമുണ്ടായില്ല. ഭഗത് സിങിനുംദത്തിനും രക്ഷപ്പെടാനായില്ല. അപ്പോഴും സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് അവര്‍ മുദ്രാവാക്യം മുഴക്കി. ഇന്‍ക്വിലാബ് സിന്ദാബാദ്. ചുവന്ന മഷിയില്‍ അച്ചടിച്ച കുറേ ലഘുലേഖകളും വാരിവിതറി. 'ഗവണ്‍മെന്റിന്റെ ബധിരശ്രവണങ്ങളില്‍ ഇന്ത്യയുടെ ദീനരോധനം എത്തിക്കുവാനായി ഞങ്ങള്‍ ഭീകര ശബ്ദം മുഴക്കുന്നു' എന്നായിരുന്നു ലഘുലേഖയില്‍ അച്ചടിച്ചിരുന്നത്. രണ്ടുപേരെയും നാടുകടത്തുവാനായിരുന്നു കോടതിവിധി.

തൂക്കുമരത്തിലേക്കും നെഞ്ചുവിരിച്ച്

ലാഹോര്‍ ഗൂഢാലോചനാകേസിന്റെ വിചാരണ തുടങ്ങി. ജഡ്ജിമാരെ ഒന്നുരണ്ടു തവണമാറ്റി. വിപ്ലവകാരികളെ ട്രൈബ്യൂണലിനുമുമ്പില്‍ ഹാജരാക്കിയില്ല. വിചാരണ ഏകപക്ഷീയമായിരുന്നു. 1930 ജൂലൈയില്‍ കുറ്റപത്രം നല്‍കി. ഒക്‌ടോബറില്‍ വിധിയും വന്നു.
രാജ്ഗുരു സുഖ്‌ദേവ് സിങ്, ഭഗത്‌സിങ് ,എന്നിവരെ തൂക്കിക്കൊല്ലാനും കേശാര്‍ ദത്ത്, സുരേന്ദ്രപിണ്ഡെ, അജയഘോഷ്, ജിതേന്ദ്രനാഥ സഹ്യാല്‍ എന്നിവരെ വിട്ടയക്കാനുമായിരുന്നു വിധി. തുടര്‍ന്ന് ഇന്ത്യയില്‍ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടു. പ്രതിഷേധ പ്രകടനങ്ങളും അപ്പീലിനായുള്ള ശ്രമങ്ങളും ഒന്നും വിജയിച്ചില്ല. ബ്രിട്ടീഷ് സര്‍ക്കാറിന്റെ കണ്ണിലെ കരടായിരുന്നു അവര്‍. ഇന്ത്യയുടെ ഒന്നടങ്കമുള്ള നിലവിളികളെ അവഗണിച്ച് ഒടുവില്‍ 1931 മാര്‍ച്ച് 23ന് ആ മൂന്ന് ദേശാഭിമാനികളേയും വധശിക്ഷക്കുവിധേയരാക്കി. 'എന്റെ മണ്ണില്‍ നിന്നുപോലും മാതൃഭൂമിയോടുള്ള കൂറിന്റെ സുഗന്ധം വമിക്കുമെന്ന' 'ഉറുദുഗാമനാലപിച്ചും ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന് അവസാന നിമിഷത്തിലും ഉറക്കെ മുഴക്കിയുമാണ് ഭഗത് സിങും സുഹൃത്തുക്കളും കഴുമരത്തിലേക്ക് നെഞ്ചും വിരിച്ച് നടന്നത്. ഇന്ത്യന്‍ യുവത്വത്തിന്റെ വീറുറ്റ വ്യക്തിത്വത്തെയായിരുന്നു ആ വീരവിപ്ലവകാരിയുടെ വിയോഗത്തോടെ നഷ്ടമായത്.

 

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  18 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  18 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  18 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  18 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  18 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  18 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  18 days ago
No Image

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

Kerala
  •  18 days ago
No Image

'സുരേന്ദ്രനെയും സംഘത്തെയും അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം'; പാലക്കാട് ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയെന്ന് സന്ദീപ് വാര്യര്‍

Kerala
  •  18 days ago