HOME
DETAILS
MAL
ഭാരത് ആശുപത്രിയില്‍ സമരം നടത്തിവന്ന 60 നഴ്‌സുമാരെ പിരിച്ചുവിട്ടു
backup
September 25 2017 | 10:09 AM
കോട്ടയം: ഭാരത് ആശുപത്രിയില്‍ 60 നഴ്‌സുമാരെ പിരിച്ചുവിട്ടു. ആശുപത്രിയില്‍ സമരം നടത്തിവന്ന മുഴുവന്‍ നഴ്‌സുമാരെയുമാണ് പിരിച്ചുവിട്ടത്. സമരം 50 ദിവസം പിന്നിടവെയാണ് മാനേജ്‌മെന്റ് നടപടി.
അന്യായമായി പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരം നടത്തിയിരുന്നത്. അഞ്ച് നഴ്‌സുമാരെയാണ് മാനേജ്‌മെന്റ് അകാരണമായി പിരിച്ചുവിട്ടത്. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യു.എന്‍.എയുടെ ആഭിമുഖ്യത്തിലായിരുന്നു സമരം.
പിരിച്ചുവിട്ടത് കരാര്‍ കാലാവധി കഴിഞ്ഞ നഴ്‌സുമാരെയാണെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."