കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്: മൂന്നിന് പട്ടിക പൂര്‍ത്തിയാക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നു. കേരളത്തിന്റെ ചുമതലയുള്ള റിട്ടേണിങ് ഓഫിസറായ സുദര്ശന് നാച്ചിയപ്പന്‍ നേതാക്കളുമായി ഇന്നലെയും ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പില്ല, സമവായം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ബ്ലോക്ക് പ്രതിനിധികള്‍ മുതലുള്ളവരുടെ കാര്യത്തില്‍ ധാരണയിലെത്താനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇതു മുതല്‍ ജില്ലയിലേക്കും കെ.പി.സി.സിയിലേക്കും എ.ഐ.സി.സിയിലേക്കുമുള്ള പ്രതിനിധികളുടെ കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുകയാണ്.
കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളെ മാത്രമല്ല സാമുദായിക സംഘടനകളുടെ നേതാക്കളെ പോലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായമറിയിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപം നല്കുന്ന പട്ടിക അടുത്തമാസം മൂന്നിന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് മുല്ലപ്പള്ളി രാമചന്ദ്രന് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള കേരളത്തില്‍നിന്നുള്ള നേതാക്കളുടെ യോഗത്തില്‍ വയ്ക്കും. ഈ യോഗം അംഗീകരിച്ച് നല്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാകും ഭാരവാഹികളുടെ കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തില്‍നിന്ന് പ്രഖ്യാപനം ഉണ്ടാകുക. കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്നുതന്നെയാകും പ്രഖ്യാപനം ഉണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."