കൂത്തുപറമ്പ് സി.ഐ ഓഫിസ് സി.പി.എം ഉപരോധിച്ചു
കൂത്തുപറമ്പ് സി.ഐ ഓഫിസ്
സി.പി.എം ഉപരോധിച്ചു
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകനെയും മാതാവിനെയും ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വിട്ടയച്ചെന്നാരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് സി.ഐ ഓഫിസ് ഉപരോധിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ചെറുവാഞ്ചേരി നെല്ലേരിച്ചാല്‍ വീട്ടില്‍ പൂവാടന്‍ സജിത്തിനെയും മാതാവ് രജനിയേയും ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചതിനെത്തുടര്‍ന്നാണ് ഇന്നലെ രാവിലെ 10.30 ന് കൂത്തുപറമ്പ് സി.ഐ ഓഫിസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം സംഘടിപ്പിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ തലശ്ശേരി ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ കെ സുരേഷ് ബാബു എന്നിവരുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. എം സുരേന്ദ്രന്‍, കെ ധനഞ്ജയന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന ഉറപ്പിനെത്തുടര്‍ന്ന് ഉച്ചയോടെ സമരം അവസാനിപ്പിച്ചു. അതേസമയം, കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രഘുനാഥ് ( 25), സുബിനേഷ് (23) എന്നിവരെ കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."