HOME
DETAILS

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും;

  
backup
September 25 2017 | 21:09 PM

%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിനെ വിവാദത്തിന്റെ നടുക്കടലിലാക്കിയ സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. അന്വേഷണ കമ്മിഷനായ ജസ്റ്റിസ് ശിവരാജന്‍ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും.

കമ്മിഷന്റെ കാലാവധി ഈ മാസം 27ന് അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ അത് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ മുഖ്യമന്ത്രിയോട് സമയം ചോദിച്ചിരുന്നു.

തുടര്‍ന്നാണ് ഇന്നു വൈകിട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചത്. റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം അതില്‍ പറയുന്ന ശുപാര്‍ശകളിന്മേല്‍ എന്ത് നടപടി സ്വീകരിക്കണമെന്നത് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളും. തുടര്‍ന്ന് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും.

സംസ്ഥാനത്ത് സൗരോര്‍ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് ബിജു രാധാകൃഷ്ണന്‍ സി.എം.ഡിയായ ടീം സോളാര്‍ കമ്പനി പലരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസാണ് സോളാര്‍ അഴിമതിക്കേസ്. എഴുപതോളം പേരില്‍ നിന്നായി 50 ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തിട്ടുള്ളത്.

കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. തട്ടിപ്പ് നടത്താനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസ് ദുരുപയോഗം ചെയ്‌തെന്ന ആരോപണം പുറത്തുവന്നതോടെയാണ് കേസ് രാഷ്ട്രീയ ശ്രദ്ധ നേടിയത്.

സോളാര്‍ വിവാദത്തെ തുടര്‍ന്നു സെക്രട്ടേറിയറ്റ് പടിക്കല്‍ എല്‍.ഡി.എഫ് നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചത് 2013 ഓഗസ്റ്റ് 16നു മന്ത്രിസഭ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ്.

2013 സെപ്റ്റംബര്‍ രണ്ടിനു ചേര്‍ന്ന മന്ത്രിസഭ മുഖ്യമന്ത്രിയുടെ ഓഫിസിനെക്കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 10ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു. ഒക്ടോബര്‍ 2ന് റിട്ട. ജസ്റ്റിസ് ജി.ശിവരാജനെ കമ്മിഷനായി നിയമിച്ചു.
പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളില്‍നിന്ന് അന്വേഷണത്തിന്റെ ഭാഗമായി കമ്മിഷന്‍ മൊഴിയെടുത്തു.

ഉമ്മന്‍ ചാണ്ടിയെ രണ്ട് തവണയാണ് വിസ്തരിച്ചത്. ആദ്യതവണ നീണ്ട 14 മണിക്കൂറാണ് ഉമ്മന്‍ ചാണ്ടി കമ്മിഷന് മുന്നില്‍ മൊഴി നല്‍കിയത്. കമ്മിഷന്‍ ഓഫ് എന്‍ക്വയറി ആക്ട് അനുസരിച്ചാണ് വിസ്താരങ്ങളും വാദങ്ങളും തെളിവ് ശേഖരണവുമെല്ലാം നടത്തിയത്.

2015 ജനുവരി 12ന് ആരംഭിച്ച സാക്ഷി വിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. ഇതിനിടെ 353 സിറ്റിങുകള്‍ നടത്തി. 7,998 പേജുകളില്‍ തെളിവുകള്‍ രേഖപ്പെടുത്തി.

8,464 പേജുകളിലായി 23 വാള്യങ്ങളില്‍ മൊഴി രേഖപ്പെടുത്തി. എം.എല്‍.എമാര്‍, എം.പിമാര്‍, സംസ്ഥാനത്തെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, പരാതിക്കാര്‍ തുടങ്ങി പ്രമുഖരായ നിരവധി പേരെയാണ് കമ്മിഷന്‍ വിസ്തരിച്ചത്. 216 സാക്ഷികളെ വിസ്തരിക്കുകയും 893 രേഖകള്‍ അടയാളപ്പെടുത്തുകയും ചെയ്തു.

അഞ്ചുതവണയാണ് സര്‍ക്കാരുകള്‍ കമ്മിഷന്റെ കാലാവധി നീട്ടി നല്‍കിയത്. മൂന്നര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കമ്മിഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago