പുതിയ പാര്‍ട്ടി ഇപ്പോഴില്ലെന്ന് മുലായം സിങ് യാദവ്
ലഖ്നൗ: പുതിയ പാര്‍ട്ടി രൂപീകരണം ഇപ്പോഴില്ലെന്ന് മുലായം സിങ് യാദവ്. മകനും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയതെന്നും താനിപ്പോഴും സമാജ് വാദി പാര്‍ട്ടിയില്‍ തന്നെയാണെന്നും അദ്ദേഹം ഇന്നലെ ലഖ്നൗവില്‍ പറഞ്ഞു.
അഖിലേഷ് തന്റെ മകനാണ്, അവനെ ആശിര്വദിക്കുകയാണ്. എന്നാല്‍ അഖിലേഷ് സ്വീകരിച്ച നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്ന് മുലായം വ്യക്തമാക്കി.
കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മുലായത്തെ അകറ്റി നിര്‍ത്തിയാണ് അഖിലേഷ് പ്രവര്‍ത്തിച്ചിരുന്നത്. 25 വര്‍ഷം മുന്‍പ് രൂപം കൊടുത്ത പാര്‍ട്ടിയില്‍ മുലായം ഒന്നുമല്ലാത്ത അവസ്ഥയിലായിരുന്നു ഇതുവരെ.
ഇതേ തുടര്‍ന്ന് ഇന്നലെ അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും അത് നിഷേധിച്ചാണ് അദ്ദേഹം സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് താന്‍തന്നെയെന്ന് വ്യക്തമാക്കി രംഗത്തുവന്നത്. ലോക്ദളുമായി ലയിച്ച് അഖില ഭാരതീയ സമാജ് വാദി പാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നീക്കമെന്നായിരുന്നു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."