ബ്രദര്‍ഹുഡിനെ അനുകൂലിച്ചതിന് ഇന്ത്യന്‍ പണ്ഡിതനെ ഒമാന്‍ നാടുകടത്തി
റിയാദ്: മുസ്ലിം ബ്രദര്‍ഹുഡിനെയും യൂസുഫുല്‍ ഖറദാവിയെയും അനുകൂലിച്ച് സംസാരിച്ചതിന് ഇന്ത്യന്‍ പണ്ഡിതനെ ഒമാന്‍ നാടുകടത്തി. സുലൈമാന്‍ അബൂതാഹിര്‍ അല്‍ ഹുസൈനി നദ്വിയെയാണ് നാടുകടത്തിയത്.
ഹമാസിനും ഖറദാവിക്കും ബ്രദര്‍ഹുഡിനും അഭയംനല്‍കിയതും അനുകൂല നിലപാടെടുത്തതും മൂലമാണ് സഊദിയടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിനെതിരേ തിരിഞ്ഞതെന്ന് ഇദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു. സഊദിക്കെതിരേ കടുത്ത ആരോപണങ്ങളുയര്‍ത്തിയ ഇദ്ദേഹം ഖത്തറിനെതിരായ നീക്കത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 19ന് ഒമാനിലെ ശരീഅത്ത് കോളജില്‍ നടന്ന പരിപാടിക്കിടെയാണ് ഇദ്ദേഹം വിവാദ പ്രസംഗം നടത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാമിക പണ്ഡിതരെ തങ്ങള്‍ ക്ഷണിക്കാറുണ്ടെണ്ടന്നും അവരുടെ അഭിപ്രായപ്രകടനങ്ങള്‍ തങ്ങളുടേതല്ലെന്നും ശരീഅത്ത് കോളജ് അധികൃതര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യന്‍ പണ്ഡിതനെതിരായ ഒമാന്‍ നടപടിയെ യു.എന്നിലെ സഊദി പ്രതിനിധി ഡോ. അബ്ദുല്ല അല്‍ മുഅല്ലമി പ്രശംസിച്ചു.
അതേസമയം, സുലൈമാന്‍ അബൂതാഹിര്‍ അല്‍ ഹുസൈനി നദ്വിയെ ഖത്തര്‍ സ്വാഗതം ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."