HOME
DETAILS
MAL
ജപ്പാനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
backup
September 25 2017 | 21:09 PM
ടോക്കിയോ: ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കാലാവധി തീരാന്‍ ഒരുവര്‍ഷം അവശേഷിക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ പാര്‍ലമെന്റിനെ ഈ മാസം 28ന് പിരിച്ചുവിടുമെന്ന് ഷിന്‍സൊ ആബെ പറഞ്ഞു.
ഉത്തര കൊറിയയുമായുള്ള സംഘര്‍ഷസാധ്യതകള്‍ നിലനില്‍ക്കെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളാല്‍ ഇടിഞ്ഞിരിക്കുന്ന ജനപ്രീതി തിരച്ചുപിടിക്കാനാണ് നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലൂടെ ആബെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."