HOME
DETAILS

ചികിത്സ മതിയാക്കി ഒടുവില്‍ ഇമാന്‍ അഹമ്മദ് യാത്രയായി

  
backup
September 25 2017 | 21:09 PM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2


അബൂദബി: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിത ഇമാന്‍ അഹമ്മദ്(36) ഒടുവില്‍ മരണത്തിനു കീഴടങ്ങി. അബൂദബിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ സ്വദേശിയായ ഇമാന്റെ അന്ത്യം. മാസങ്ങളായി ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സയിലായിരുന്നു അവര്‍.
498 കിലോയോളമായിരുന്നു ഇമാന്റെ ഭാരം. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഇമാന്‍ മുംബൈയിലും എത്തി. മുംബൈയിലെ സൈഫി ആശുപത്രിയില്‍നിന്ന് കഴിഞ്ഞ മെയിലാണ് അവരെ മലയാളിയായ ഡോ. ശംസീര്‍ വയലിലിന്റെ കീഴിലുള്ള അബൂദബിയിലെ ആശുപത്രിയിലേക്കു മാറ്റിയത്. അമിതവണ്ണം കാരണം 25 വര്‍ഷമായി കിടക്കയില്‍ കഴിയുന്ന ഇമാനെ ഈജിപ്തില്‍നിന്ന് മുംബൈയില്‍ കൊണ്ടുവരുമ്പോള്‍ മൂന്നുവര്‍ഷം മുന്‍പുണ്ടായ പക്ഷാഘാതത്തിന്റെ അവശതകളുമുണ്ടായിരുന്നു. മാര്‍ച്ചില്‍ ഭാരം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയ നടത്തി. ഇതിനുശേഷം ഭാരം 200 കിലോയില്‍ താഴെ എത്തിയതായാണ് ഡോക്ടര്‍മാരുടെ അവകാശവാദം. തുടര്‍ന്ന് ചികിത്സ പൂര്‍ത്തിയായതായി അറിയിച്ച് ഡോക്ടര്‍മാര്‍ ഇമാനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു.
തുടര്‍ന്നാണ് ഇമാനെ അബൂദബിയില്‍ തുടര്‍ചികിത്സയ്ക്കായി കൊണ്ടുപോയത്. അബൂദബിയിലെ ചികിത്സയെത്തുടര്‍ന്ന് ആദ്യമായി ഇമാനു തനിയെ ഭക്ഷണം കഴിക്കാനായതായി വാര്‍ത്തയുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  9 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago