HOME
DETAILS
MAL
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
backup
September 25 2017 | 22:09 PM
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി തീരുമാനം. കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പള്‍സര്‍ സുനി കേസില്‍ പ്രതിയാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. സുനിക്ക് ജാമ്യം നല്കിയാല് വിചാരണ തടസപ്പെടാനിടയുണ്ട്.
ഇരയും സാക്ഷികളും സിനിമാ രംഗത്തുള്ളവരാണെന്നും പ്രതി സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ച് ഇവരെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. തുടര്‍ന്നാണ് ജാമ്യാപേക്ഷ സിംഗിള്‍ ബെഞ്ച് തള്ളിയത്. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപേക്ഷ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."