ദേശീയ സീനിയര്‍ ഓപണ്‍ അത്ലറ്റിക്സ്: ജിനു മരിയ മാനുവലിന് സ്വര്‍ണം
ചെന്നൈ: 57ാമത് ദേശീയ സീനിയര്‍ ഓപണ്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ കേരളത്തിന് കേരളത്തിന് ഒരു സ്വര്‍ണവും വെള്ളിയും. വനിതകളുടെ ഹൈ ജംപില്‍ ജിനു മരിയ മാനുവല്‍ സ്വര്‍ണം നേടിയപ്പോള്‍, ഏയ്ഞ്ചല്‍ പി ദേവസ്യ വെള്ളി സ്വന്തമാക്കി. ആദ്യ ദിനത്തില്‍ ആറ് ഫൈനലുകള്‍ അരങ്ങേറിയപ്പോള്‍ മൂന്ന് സ്വര്‍ണം വാരി റെയില്‍വേസാണ് മുന്നിലെത്തിയത്.
വനിതകളുടെ ലോങ് ജംപില്‍ റെയില്‍വേയുടെ മലയാളി താരം വി നീന 6.35 മീറ്റര്‍ ചാടി സ്വര്‍ണം നേടി. ജാര്‍ഖണ്ഡിന്റെ പ്രിയങ്ക വെള്ളിയും കര്‍ണാടകയുടെ ഡി. ഐശ്വര്യ വെങ്കലവും നേടി. വനിതകളുടെ 5000 മീറ്ററില്‍ തമിഴ്നാടിന്റെ എല്‍ സൂര്യയാണ് റെയില്‍വേയ്ക്കായി ആദ്യ സ്വര്‍ണം നേടിയത്. വെള്ളി റെയില്‍വേസ് താരം തന്നെയായ ചിന്ത യാദവ് നേടി. ഹാമര്‍ത്രോയില്‍ സ്വര്‍ണവും വെള്ളിയും യാഥാക്രമം റെയില്‍വേസിന്റെ സരിത പി സിങും ഗുന്ജന് സിങും നേടി. ഹരിയാനയുടെ ജ്യോതിക്കാണ് വെങ്കലം. പുരുഷ വിഭാഗം 5000 മീറ്ററില്‍ ദേശീയ ചാംപ്യനും സര്‍വിസസ് താരവുമായ ജി ലക്ഷ്മണനാണ് സ്വര്‍ണം. റെയില്‍വേയുടെ അഭിഷേക് പാല് വെള്ളിയും സര്‍വിസസിന്റെ മന് സിങ് വെങ്കലവും കരസ്ഥമാക്കി. ഷോട്പുട്ടില്‍ സര്‍വിസസിന്റെ തേജീന്ദര്‍പാല്‍ സ്വര്‍ണം ഒ.എന്‍.ജി.സിയുടെ ഓംപ്രകാശ് സിങ് വെള്ളിയും റെയില്‍വേസിന്റെ ജസ്ദീപ് സിങ് വെങ്കലവും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."