HOME
DETAILS

'ഈ ചിത്രം വ്യാജമല്ല'- ഫയാസിന്റെ ചിത്രമുയര്‍ത്തി പാകിസ്താനെതിരെ യു.എന്‍ സഭയില്‍ ഇന്ത്യ വീണ്ടും

  
backup
September 26 2017 | 02:09 AM

india-responds-to-pakistans-fake-photo

യുനൈറ്റഡ് നേഷന്‍സ്: തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടി യു.എന്‍ പൊതുസഭയില്‍ കരിവാരിത്തേക്കാന്‍ ശ്രമിച്ച് പാകിസ്താന് ഇന്ത്യയുടെ തിരിച്ചടി. ജമ്മുകശ്മീരില്‍ ഭീകരര്‍  തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന്‍ ഉമര്‍ ഫയാസിന്റെ  ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് ഇന്ത്യ പാകിസ്താന്റെ ആരോപണത്തെ തിരിച്ചടിച്ചത്.

കശ്മീരില്‍ ഇന്ത്യ നടത്തിയ അതിക്രമങ്ങളുടെ പടമെന്ന് പറഞ്ഞ് ഗസയിലെ പടം ഉയര്‍ത്തിക്കാട്ടി പാക് സ്ഥിരംപ്രതിനിധി മലീഹ ലോധി കഴിഞ്ഞദിവസം യു.എന്നില്‍ പ്രസംഗിച്ചിരുന്നു.
എന്നാല്‍ 2014ല്‍ ഗാസയില്‍ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ പതിനേഴുകാരിയുടേ തായിരുന്നു ആ ചിത്രം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യു.എന്‍. പൊതുസഭയില്‍ തിങ്കളാഴ്ച സംസാരിച്ച ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠി സംസാരിച്ചത്.


'ഈ ചിത്രം വ്യാജമല്ല; നിഷ്ഠുരവും ദുരന്തമയവുമായ യാഥാര്‍ഥ്യം വിളിച്ചുപറയുന്ന ചിത്രമാണിത്' ഫയാസിന്റെ ഫോട്ടോ ഉടര്‍ത്തിക്കാട്ടി പൗലോമി പറഞ്ഞു.

'2017 മേയില്‍ ലെഫ്റ്റനന്റ്  ഉമര്‍ ഫയാസിനെ ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെ തട്ടിക്കൊണ്ടുപോയി  പാകിസ്താന്‍ പിന്തുണയ്ക്കുന്ന ഭീകരര്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നു.
ഇന്ത്യന്‍ അതിര്‍ത്തിയിലെ, പ്രത്യേകിച്ച് കശ്മീരിലെ ജനങ്ങള്‍ ദിവസേന സഹിക്കേണ്ടിവരുന്ന ഈ യാഥാര്‍ഥ്യമാണ് പാകിസ്താന്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്. പാകിസ്താന്റെ യഥാര്‍ഥമുഖം ആരില്‍നിന്നും ഒളിക്കാനാവില്ല' -പൗലോമി പറഞ്ഞു.

യു.എന്‍ പൊതുസഭയുടെ 72ാം സമ്മേളനത്തില്‍ സംസാരിക്കവെ വിദേശകാര്യ മന്ത്രി സുഷമസ്വരാജ് പാകിസ്താനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടിയായാണ് വ്യാജ ചിത്രമുയര്‍ത്തി പാക് സ്ഥാനപതി രംഗത്തെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  14 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  14 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  14 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago