ഗാര്‍ഡിന് നെഞ്ചുവേദന; ട്രെയിന്‍ കാസര്‍കോട്ട് ഒന്നര മണിക്കൂറോളം നിര്‍ത്തിയിട്ടു
കാസര്‍കോട്: പൂനെയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലെ ഗാര്‍ഡിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ ഒന്നര മണിക്കൂറോളം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. പാലക്കാട് സ്വദേശി അരുണിനാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്.
തനിക്ക് ദേഹാസ്വാസ്ഥ്യമുള്ളതായി അരുണ്‍ വാക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിടുകയും വിവരം സ്റ്റേഷന് അധികൃതരെ അറിയിക്കുകയുമായിരുന്നു. കുഴഞ്ഞുവീണ അരുണിനെ ഉടന്‍ തന്നെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 8.45 മണിയോടെയാണ് ട്രെയിന്‍ കാസര്‍കോട്ട് നിര്‍ത്തിയിട്ടത്. 10.15 മണിയോടെ മംഗളൂരുവില്‍ നിന്നും മറ്റൊരു ഗാര്‍ഡിനെ വരുത്തിയ ശേഷം ട്രെയിന്‍ യാത്ര പുറപ്പെടുകയായിരുന്നു. ഈ സമയത്ത് മറ്റു ട്രെയിനുകളൊന്നും ഇല്ലാത്തതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."