കോളനികളുടെ വികസനത്തിന് നവജീവന്‍ പദ്ധതി നടപ്പിലാക്കും: മുല്ലപ്പള്ളി
പേരാമ്പ്ര: വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ 200 പട്ടികജാതി കോളനികളുടെ വികസനത്തിന് നവജീവന്‍ പദ്ധതി നടപ്പിലാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പറഞ്ഞു.
ഉത്തരകേരള പറയസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിതര്‍ക്കു നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സെമിനാര്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യു.കെ.പി.എസ് സംസ്ഥാന പ്രസിഡന്റ് എം. ബാവ അധ്യക്ഷനായി. ചന്ദ്രന്‍ നൊച്ചാട്, രാമചന്ദ്രന്‍ മുല്ലശേരി, റീജേഷ് നന്മണ്ട, എം. ദാമോദരന്‍, എം.എം ശ്രീധരന്‍ സംസാരിച്ചു. പൊതുസമ്മേളനം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വി.പി വേണു, ടി.വി ബാലന്‍, മുനീര്‍ എരവത്ത്, പി.സി മുഹമ്മദ് സിറാജ്, കെ.പി ആലിക്കുട്ടി, എം.പി കുഞ്ഞിക്കണാരന്‍ സംസാരിച്ചു. എ.എം ബാലന്‍ സ്വാഗതവും എ.എം മോഹനന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."