HOME
DETAILS
MAL
നടപടി രാഷ്ട്രീയ മുതലെടുപ്പിനെ തുടര്‍ന്ന്: പഞ്ചായത്ത് പ്രസിഡന്റ്
backup
September 26 2017 | 06:09 AM
മുക്കം: രാഷ്ട്രീയ മുതലെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ ശ്രമമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചായ വിതരണം നിര്‍ത്തിവച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് പറഞ്ഞു. അലിവ് സന്നദ്ധസംഘടന വിതരണം ചെയ്തിരുന്ന ചായ നിര്‍ത്തിവയ്ക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്കിയ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി പഞ്ചായത്ത് ബോര്‍ഡ് തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു. 'അലിവ്' എന്ന സംഘടനയ്ക്കാണ് പഞ്ചായത്ത് ചായ വിതരണത്തിന് അനുമതി നല്‍കിയത്. എന്നാല്‍ പിന്നീട് ആശുപത്രി തന്നെ ലീഗിന്റെ ഓഫിസായി മാറുന്ന അവസ്ഥയായെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. ആശുപത്രിയിലെത്തുന്നവര്‍ക്ക് ഇന്നുമുതല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചായയും കടിയും വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."