കോടികളുടെ അനധികൃത സ്വത്ത്; ആന്ധ്ര മുനിസിപ്പല്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഹൈദരാബാദ്: 500 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്ധപ്രദേശ് മുനിസിപ്പാലിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറസ്റ്റില്‍. വിരമിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കേയാണ് ഗോല വെങ്കിട്ട രഘുറാമി റെഡ്ഢി അറസ്റ്റിലായത്.
അഴിമതി വിരുദ്ധ ബ്യൂറോയുടെ സംഘമാണ് രഘുറാമിനെ അറസ്റ്റ് ചെയ്തത്. വീട്ടിലും മറ്റു പതിനഞ്ചിടങ്ങളിലായുള്ള വസ്തു വകകളിലും റെയ്ഡ് നടത്തിയ ശേഷമാണ് അറസ്റ്റ്. 50 ലക്ഷം രൂപ റെഡ്ഢിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. വിശാഖപട്ടണം, സിജയവാഡ, തിരുപ്പതി മഹാരാഷ്ട്രയിലെ ശ്രിദ്ധി തുടങ്ങി പലയിടങ്ങളിലും ഇയാള്‍ക്ക് സ്വത്ത് ഉണ്ട്. നാലുകോടി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ അഞ്ചുലക്ഷത്തിന് വെള്ളി തുടങ്ങിയവയും കണ്ടെടുത്തു.
വിരമിക്കലുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അടുത്ത ദിവസം വിദേശത്തെ റസ്റ്ററന്‍ഡില്‍ ഗംഭീര പാര്‍ട്ടി നല്‍കാനിരിക്കുകയായിരുന്നു രഘുറാം. ഇവര്‍ക്കായി വിമാന ടിക്കറ്റുകള്‍ ബുക്കു ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."