HOME
DETAILS

പ്രതികരണങ്ങളില്‍ പക്വത പാലിക്കണം: ബഷീറലി ശിഹാബ് തങ്ങള്‍

  
backup
September 26 2017 | 07:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b5%e0%b4%a4-%e0%b4%aa

തിരൂരങ്ങാടി: പ്രസ്താവനകളിലും പ്രതികരണങ്ങളിലും സംഘടനാ പ്രതിനിധികള്‍ പക്വത പാലിക്കണമെന്നു പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍. 179ാം മമ്പുറം ആണ്ടുനേര്‍ച്ചയുടെ നാലാം ദിനമായ ഇന്നലെ മതപ്രഭാഷണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പര സൗഹൃദത്തിലൂടെയാണ് പ്രതിരോധത്തിന്‍റെ മതില്‍കെട്ടുകള്‍ തീര്‍ക്കേണ്ടത്. മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ഉപാധികളായി മതങ്ങളെ മനസിലാക്കരുത്. മത ദര്‍ശനങ്ങളില്‍ നിറഞ്ഞുകാണുന്ന സഹിഷ്ണുതയും സഹവര്‍ത്തിത്വവും വീണ്ടെടുക്കുകയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടു വിഭാഗീയത സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യണമെന്നു തങ്ങള്‍ ആവശ്യപ്പെട്ടു. കെ.സി മുഹമ്മദ് ബാഖവി അധ്യക്ഷനായി.
ദാറുല്‍ഹുദാ വിദ്യാര്‍ഥി സംഘടന അസാസ് പുറത്തിറക്കിയ വിശേഷം മമ്പുറം നേര്‍ച്ച സപ്ലിമെന്‍റ് കബീര്‍ ഹാജി ഓമച്ചപ്പുഴയ്ക്കു നല്‍കി ബഷീറലി തങ്ങള്‍ പ്രകാശനം ചെയ്തു. മുഹമ്മദ് സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തി. വി.പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി, യു. ശാഫി ഹാജി ചെമ്മാട്, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി, എം.എ ചേളാരി, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി സംസാരിച്ചു.
പ്രഭാഷണ പരമ്പരയുടെ അവസാന ദിനമായ ഇന്നു റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്യിദ്ദീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും. നാളെ പ്രാര്‍ഥനാ സദസും മമ്പുറം തങ്ങള്‍ അനുസ്മരണവും നടക്കും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും.
മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കും. 28നു രാവിലെ 8.30 മുതല്‍ അന്നദാനം നടക്കും. ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചയ്ക്കു കൊടിയിറങ്ങും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago